Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 6:21 pm

Menu

Published on December 7, 2013 at 9:56 am

ജയില്‍ ഡി.ജി.പിയെ മാറ്റി

dgp-alexander-jacob-removed

തിരുവനന്തപുരം:ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലില്‍ ഫോണും ഫേസ്ബുക്കും ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് വിവാദപരാമര്‍ശങ്ങള്‍ നടത്തിയ അലക്സാണ്ടര്‍ ജേക്കബിനെ ജയില്‍ മേധാവി സ്ഥാനത്തുനിന്ന് മാറ്റി.പകരം ടി.പി സെന്‍കുമാറിന് ചുമതല നല്‍കിയേക്കും.കോഴിക്കോട് ജില്ലാ ജയിലില്‍ ടി.പി.വധക്കേസിലെ പ്രതികള്‍ ഫേസ്ബുക്ക് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കാര്യം വിശദീകരിക്കാന്‍ ജയില്‍ ഡിജിപി വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തിലെ പരാമര്‍ശങ്ങളാണ് വിവാദമായത്.ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ഈ മാസം അവസാനം വരുന്ന കോടതി വിധിയില്‍ ശിക്ഷ ലഭിച്ചില്ലെങ്കിലും അവര്‍ ജയിലിനകത്തു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു എന്ന കുറ്റത്തിന് ആറു മാസംവരെ തടവു ശിക്ഷ ഉറപ്പാക്കാനുളള ഗൂഢോദ്ദേശ്യത്തോടെയാണ് ഈ അവസരത്തില്‍ ഇങ്ങനെ ഒരു വിവാദം ഉയര്‍ത്തിയത് എന്നു സംശയിക്കാവുന്ന സാഹചര്യവുമുണ്ട് എന്നതടക്കമുള്ള പരാമര്‍ശങ്ങളാണു ജയില്‍ ഡിജിപി മാധ്യമങ്ങളോടു നടത്തിയ സംഭാഷണത്തില്‍ പറഞ്ഞത്.വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ രണ്ട് പരാമര്‍ശങ്ങളെക്കുറിച്ചാണ് ജയില്‍ ഡി.ജി.പിയോട് വിശദീകരണം തേടിയിരുന്നത്.ടി.പി വധക്കേസിലെ പ്രതി പി.മോഹനന്‍ ഭാര്യയുമായി കൂടിക്കാഴ്ച നടത്തിയതിനെ പിന്തുണച്ചത്,മറ്റ് പ്രതികള്‍ക്ക് ശിക്ഷ കിട്ടാനുള്ള ഗൂഢാലോചന എന്നിവയാണവ.സ്വകാര്യ ചാനലിന്‍െറ അഭിമുഖപരിപാടിയില്‍ പങ്കെടുക്കവെ തന്‍െറ പ്രസ്താവനകള്‍ പിന്‍വലിച്ച അലക്സാണ്ടര്‍ ജേക്കബ്, ആഭ്യന്തരമന്ത്രിക്ക് നല്‍കിയ കത്തിലും ഇക്കാര്യങ്ങള്‍തന്നെയാണ് വ്യക്തമാക്കിയത്.ടി.പി വധക്കേസിലെ പ്രതികള്‍ക്കെതിരെ ഗൂഢാലോചനയെന്ന പരാമര്‍ശം പിന്‍വലിക്കുന്നെന്നാണ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കിയത്.ടി.പി വധക്കേസിലെ പ്രതിയും സി.പി.എം നേതാവുമായ പി.മോഹനനെ ഭാര്യ കെ.കെ.ലതിക എം.എല്‍.എ ഹോട്ടലില്‍വെച്ച് കണ്ടതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന പ്രസ്താവന വിവാദമായെങ്കില്‍ അതും പിന്‍വലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.പ്രസ്താവന പിന്‍വലിക്കുന്നുവെന്ന് വ്യക്തമാക്കിയ അലക്സാണ്ടര്‍ ജേക്കബ് പക്ഷേ, അതിനെ ന്യായീകരിക്കുന്ന നിലപാട് ആവര്‍ത്തിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News