Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 3:17 pm

Menu

Published on July 2, 2016 at 9:37 am

ധാക്ക ഭീകരാക്രമണം: രണ്ടു പേർ കൊല്ലപ്പെട്ടു

dhaka-hostage-standoff-witness-describes-new-gunfire-at-cafe

ധാക്ക: ബംഗ്ലാദേശിലെ ധാക്കയില്‍ നയതന്ത്ര മേഖലയിലെ റസ്റ്റാറന്‍റിന് നേരെയുണ്ടായ വെടിവെപ്പിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 27 പൊലീസുകാരും ഒരു സിവിലിയനും ഉൾപ്പെടെ 28 പേര്‍ക്ക് പരിക്കേറ്റു.ഇന്നലെ രാത്രി ഒന്‍പതരയോടെ റസ്റ്ററന്റില്‍ അതിക്രമിച്ചു കടന്ന ഭീകരര്‍ 20 പേരെയാണ് ബന്ദികളാക്കുകയായിരുന്നു.ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തു.

ബംഗ്ലദേശ് തലസ്ഥാനനഗരമായ ധാക്കയോട് ചേര്‍ന്ന നയതന്ത്രകാര്യലയ മേഖലയാണ് ഗുല്‍ഷന്‍. ഗുല്‍ഷാനിലെ ഹോളി ആര്‍ടിസാന്‍ ബേക്കറി കഫേയില്‍ ഇന്നലെ രാത്രിയോടെയാണ് ഭീകരര്‍ അതിക്രമിച്ചു കയറിയത്. നയതന്ത്ര പ്രതിനിധികളും വിദേശികളും വന്നെത്തുന്ന കഫേയില്‍ ബോംബെറിഞ്ഞ് ആക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. കഫേയില്‍ നിന്ന് ബോംബുകള്‍ വലിച്ചെറിയുന്നതിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരുടെ നേര്‍ക്കും അക്രമികള്‍ വെടിയുതിര്‍ത്തു.

പൊലീസ് അകത്തേക്ക് കയറാന്‍ നടത്തിയ ശ്രമങ്ങളും സംഘം ബോംബെറിഞ്ഞ് തടസപ്പെടുത്തി. ഇരച്ചുകയറിയ അക്രമികള്‍ ആദ്യം ചീഫ് ഷെഫിനെ ബന്ദിയാക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ട പാചകക്കാരിലൊരാള്‍ പറഞ്ഞു. ആര്‍.എ.ബി സൈനികരും പൊലീസും ഉടന്‍ സ്ഥലത്തെത്തി.

പ്രദേശത്തുനിന്ന് ജനങ്ങളെയും ഒഴിപ്പിച്ചു. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും സുരക്ഷാ ഏജന്‍സികള്‍ക്കൊപ്പം സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. ധാക്കയിലെ ആക്രമണം സംബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും ജാഗരൂകരാണ്. ഭീകരര്‍ ബന്ദികളാക്കിയവരില്‍ ഇന്ത്യക്കാര്‍ ഇല്ലെന്നാണ് വിവരം. ഇന്ത്യന്‍ ഹൈക്കമ്മീഷണറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യന്‍ എംബസിയിലെ ജീവനക്കാര്‍ സുരക്ഷിതരാണ്.

Loading...

Leave a Reply

Your email address will not be published.

More News