Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 2:05 pm

Menu

Published on January 8, 2014 at 2:38 pm

അഞ്ഞൂറ് കോടി നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന റെക്കോര്‍ഡ് ധൂം ത്രീയ്ക്ക്!

dhoom-3-breaks-bollywood-records-crosses-rs-500-crores

ലോക സിനിമാ ചരിത്രത്തില്‍ അഞ്ഞൂറ് കോടി ക്ലബില്‍ ഇടംനേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന റെക്കോര്‍ഡ് ധൂം 3 ക്ക്.ബോളിവുഡിലെ പണംവാരിപ്പടങ്ങളില്‍ സര്‍വ്വകാല റെക്കോര്‍ഡുകളും തകര്‍ത്താണ് ധൂം 3 ഈ നേട്ടംസ്വന്തമാക്കിയിരിക്കുന്നത്.ആദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രം അഞ്ഞൂറ് കോടി ക്ലബ്ബിലെത്തുന്നത്.അന്താരാഷ്ട്രതലത്തില്‍ ധൂമിൻറെ കളക്ഷന്‍ അഞ്ഞൂറ് കോടി കവിഞ്ഞുവെന്ന് നിര്‍മ്മാതാക്കളായ യാശ്‌രാജ് ഫിലിംസാണ് അറിയിച്ചത്.ഇന്ത്യയില്‍ 351.29 കോടി രൂപയാണ് ചിത്രത്തിൻറെ കളക്ഷന്‍. വിദേശ മാര്‍ക്കറ്റില്‍ ഇതുവരെ 150.06 കോടിയും നേടിയിട്ടുണ്ട്. മൊത്തം 501.35 കോടി രൂപയാണ് ഇതുവരെയുള്ള കളക്ഷന്‍. റിലീസ് ദിവസം തന്നെ ധും 333.42 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു. ഇതോടെ, ചെന്നൈ എക്‌സ്പ്രസിന്റേയും കൃഷിന്റേയും റെക്കോര്‍ഡുകള്‍ ധൂം 3 മറികടന്നിരുന്നു.ആമിര്‍ ഖാന്‍ നായകനിയെത്തുന്ന ധൂം സീരീസിലെ മൂന്നാമത്തെ ചിത്രം ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് റിലീസായത്. പ്രതീക്ഷകളെ കവച്ചുവയ്ക്കുന്ന പ്രകടനമാണ് ചിത്രം ബോക്‌സ് ഓഫീസില്‍ കാഴ്ചവയ്ക്കുന്നത്. കത്രീന കൈഫാണ് ചിത്രത്തില്‍ ആമിറിന്റെ നായിക.ധൂം സീരീസിലെ സ്ഥിരം സാന്നിധ്യമായ അഭിഷേക് ബച്ചനും ഉദയ് ചോപ്രയും ഈ ചിത്രത്തിലുമുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News