Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ ആദ്യഘട്ടത്തില്‍ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യര്‍ ആരോപണം ഉന്നയിച്ചത് തന്നെ കുടുക്കാന്‍ വേണ്ടിയാണെന്ന് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ്. ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് ദിലീപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ തന്നെ അറസ്റ്റ് ചെയ്തത് ആസൂത്രിത നീക്കത്തിന്റെ ഫലമാണെന്നും ദിലീപ് ആരോപിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥ എഡിജിപി ബി. സന്ധ്യയും മഞ്ജുവും തമ്മില്‍ അടുത്ത ബന്ധമുണ്ട്. അതുകൊണ്ടാണ് കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഗൂഢാലോചന എന്ന ആരോപണം മഞ്ജു ഉന്നയിച്ചതെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ പറയുന്നു.
വിശദമായി, ഓരാ സംഭവങ്ങളും എണ്ണിയെണ്ണി പറഞ്ഞുള്ള ജാമ്യാപേക്ഷയില്‍ തനിക്കെതിരേ ഗൂഢാലോചന നടത്തിയവരുടെ പട്ടികയില്‍ നടി മഞ്ജുവാര്യര്‍, പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, എ.ഡി.ജി.പി. ബി. സന്ധ്യ, ലിബര്‍ട്ടി ബഷീര്‍ എന്നിവരാണുള്ളത്.
അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ദിനേന്ദ്ര കശ്യപിനെ അറിയിക്കാതെയാണ് എഡിജിപി ബി.സന്ധ്യ തന്നെ ചോദ്യം ചെയതതെന്നും മഞ്ജുവാര്യരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുളള ബന്ധത്തെ പറ്റി താന്‍ ചോദ്യം ചെയ്യലിനിടെ പറഞ്ഞപ്പോള്‍ ചോദ്യം ചെയ്യല്‍ പകര്‍ത്തിയിരുന്ന കാമറ എഡിജിപി ഓഫ് ചെയതെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു.
സിനിമയിലെ പ്രബലര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. മാധ്യമങ്ങളെയും ഒരു കൂട്ടം പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും ഇവര്‍ സ്വാധീനിച്ചിട്ടുണ്ടെന്നും ദിലീപ് പറയുന്നു.
Leave a Reply