Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: വിവാഹമോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഇന്ന് എറണാകുളത്തെ കുടുംബകോടതിയില്‍ ഹര്‍ജി നല്‍കി. അടുത്തമാസം 23 ന് കോടതി കേസ് പരിഗണിക്കും.ഹർജിയിൽ നൽകിയിട്ടുള്ള വിവരങ്ങൾ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നും രഹസ്യവിചാരണ വേണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു പ്രകാരം വിവാഹ മോചന വാര്‍ത്ത മാധ്യമങ്ങള്‍ ആഘോഷമാക്കാതിരിക്കാനുള്ള ദിലീപിൻറെ ആവശ്യം കോടതി അംഗീകരിച്ചു. കേസ് പരിഗണിക്കുന്ന ജൂലായ് 23 ന് ദിലീപിനോടും മഞ്ജുവാര്യരോടും നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.മഞ്ജു വാര്യര്‍ തനിക്കെതിരെ ഹര്‍ജിയുമായി സമീപിച്ചാല്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് തൃശൂരിലെ കുടുംബ കോടതിയിലും ദിലീപ് ഒരു കവിയറ്റ് ഹര്‍ജി സമർപ്പിച്ചിട്ടുണ്ട്. മഞ്ജു മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് ദിലീപ് വിവാഹ മോചന ഹർജി സമർപ്പിച്ചിട്ടുള്ളത്. ഒരു പ്രമുഖ മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു ദിലീപ് മഞ്ജുവുമായി അകല്‍ച്ചയിലാണെന്ന കാര്യം വെളിപ്പെടുത്തിയത്.
Leave a Reply