Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:05 am

Menu

Published on July 25, 2017 at 2:08 pm

ദിലീപ് അനുകൂല വികാരമുണ്ടാക്കാന്‍ ശ്രമം; കോടതിയിലേക്ക് ഇനി വീഡിയോകോണ്‍ഫറന്‍സ് വഴി മാത്രം

dileep-arrested-angamaly-magistrate-court-video-conference

കൊച്ചി: ദിലീപ് അനുകൂല വികാരമുണ്ടാക്കാനുള്ള സാധ്യതയും സുരക്ഷാ കാരണങ്ങളും കണക്കിലെടുത്ത് നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കോടതിയില്‍ നേരിട്ട് ഹാജരാക്കില്ല. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരിക്കും ദിലീപിനെ ഹാജരാക്കുക.

ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് തീരുകയാണ്. കോടതിയിലേക്ക് കൊണ്ടു പോകുമ്പോഴുണ്ടാവുന്ന സുരക്ഷാ പ്രശ്‌നം പൊലീസ് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഈ അപേക്ഷ പരിഗണിച്ച് വീഡിയോ കോണ്‍ഫറന്‍സിങ് നടത്താന്‍ അങ്കമാലി മജസിട്രേറ്റ് കോടതി പൊലീസിന് അനുമതി നല്‍കുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ നിലനില്‍ക്കുന്ന ദിലീപ് അനുകൂല വികാരം തെരുവിലേക്ക് വരാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്‍കരുതലെന്നോണം ദിലീപിനെ കോടതിയില്‍ നേരിട്ട് ഹാജരാക്കാതിരിക്കുന്നത്. സുരക്ഷാ കാരണങ്ങള്‍ക്കപ്പുറത്ത് ദിലീപിന് അനുകൂലമായി ബോധപൂര്‍വ്വമായ വികാരം ഉണ്ടാക്കാന്‍ ശ്രമം നടക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ട്.

ദിലീപ് അനുകൂല വികാരമുണ്ടാക്കാന്‍ ആത്മഹത്യ ശ്രമങ്ങള്‍ വരെ നടക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ദിലീപ് ഫാന്‍സ് അസോസിയേഷനാണ് ഇതിന് മുന്‍കൈയ്യെടുക്കുന്നതെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.

ആലുവ സബ്ജയിലിലെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം തകരാറിലായതിനാല്‍ സ്‌കൈപ് വഴി കോണ്‍ഫറന്‍സ് നടത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വീഡിയോ കോണ്‍ഫറന്‍സിനായുള്ള സാങ്കേതിക സംവിധാനങ്ങള്‍ പൊലീസ് ഉടന്‍ സജ്ജമാക്കും.

കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യല്‍ മീഡിയ വഴി ദിലീപിന് അനുകൂലമായ പൊതുവികാരം സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വ ശ്രമങ്ങള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിനായി പിആര്‍ ഏജന്‍സികള്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കവെ പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News