Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:57 am

Menu

Published on July 18, 2017 at 1:10 pm

നടിയെ ആക്രമിച്ച കേസ്; നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും

dileep-arrested-nadirsha-pulsarsuni-actress-abducted

കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തിപരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസുമായി ബന്ധപ്പെട്ട് സംവിധായകനും ദിലീപിന്റെ അടുത്ത സുഹൃത്തുമായ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്.

കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്ന കൂട്ടത്തിലാണ് നാദിര്‍ഷയെയും ചോദ്യം ചെയ്യുന്നത്. ഒരു വിദേശ പര്യടനത്തിനിടെ ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും ഇതിന്റെ തുടര്‍ച്ചയായാണ് നടിക്കെതിരെ ആക്രമണം നടന്നത് എന്നുമുള്ള സൂചനയെ തുടര്‍ന്നാണ് നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത്.

ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ നാദിര്‍ഷയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ദിലീപിനൊപ്പം അന്ന് പതിമൂന്ന് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. ഇതില്‍ നിന്ന് വിലപ്പെട്ട ചില തുമ്പുകള്‍ പൊലീസിന് ലഭിച്ചുവെന്നും ഇതിന്റെ ചുവടുപിടിച്ചു നടത്തിയ അന്വേഷണമാണ് ദിലീപിന്റെ അറസ്റ്റില്‍ കലാശിച്ചതെന്നും സൂചനയുണ്ട്.

ഇതിനിടെ സംഭവത്തില്‍ നേരിട്ട് പങ്കാളിയല്ലെന്ന് കരുതുന്ന നാദിര്‍ഷയെ മാപ്പുസാക്ഷിയാക്കാനുള്ള നീക്കവും പൊലീസ് നടത്തുന്നുണ്ടെന്ന അഭ്യൂഹമുണ്ടായിരുന്നു. ഇതിനുശേഷമാണ് വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് നടപടികള്‍ ആരംഭിച്ചത്.

ജയിലില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന വിപിന്‍ലാലിനെയും
പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. ജയിലില്‍ വച്ച് സുനിക്കുവേണ്ടി ദിലീപിന് കത്തെഴുതിയത് വിപിന്‍ലാലാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. നടിയെ ആക്രമിച്ച കേസിലെ പത്താം പ്രതിയാണ് വിപിന്‍ലാല്‍.

Loading...

Leave a Reply

Your email address will not be published.

More News