Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: തൊണ്ണൂറ്റിയാറു വയസ്സുകാരന്‍ കമ്മാരനായുള്ള ദിലീപിന്റെ ചിത്രമടങ്ങിയ കമ്മാരസംഭവത്തിന്റെ പുതിയ പോസ്റ്റര്‍ ഇറങ്ങി. ദിനവും അഞ്ചു മണിക്കൂറോളം സമയമെടുത്താണ് ദിലീപിനെ തൊണ്ണൂറ്റിയാറു വയസ്സുകാരനായ കമ്മാരനാക്കി മാറ്റുന്നത്. ചുളുങ്ങിയ മുഖവും വയസ്സന്‍ ലുക്കിനും വേണ്ടിയുള്ള മേക്കപ്പിനാണ് ഇത്രയും സമയം എടുക്കുന്നത്.
രാവിലെ എട്ടുമണിക്ക് തുടങ്ങുന്ന ഷൂട്ടിങ്ങിന് വേണ്ടി പുലര്‍ച്ചെ മൂന്നുമണിക്ക് തന്നെ ദിലീപ് മേക്കപ്പ് റൂമിലെത്തും. അങ്ങനെ എട്ടുമണിക്ക് തന്നെ ഷൂട്ടിങ് തുടങ്ങിയാല്‍ അഞ്ചുമണിക്കൂറോളമാണ് ഈ മേക്കപ്പ് നിലനില്‍ക്കുക. അതിനാല്‍ ഷൂട്ടിങ് അഞ്ചുമണിക്കൂര്‍ മാത്രമേ ഒരുദിവസം ചെയ്യാന്‍ സാധിക്കുകയുള്ളൂ. ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂള്‍ ചിത്രീകരണമാണ് ഇപ്പോള്‍ കൊച്ചിയില്‍ ആരംഭിച്ചിരിക്കുന്നത്.

എന്‍.ജി. റോഷന്റെ നേതൃത്വത്തിലുള്ള പ്രോസ്തറ്റിക് മേക്കപ് സംഘമാണു ദിലീപിന്റെ രൂപ മാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ‘രണ്ടാം ലോകമഹായുദ്ധ കാലത്ത് ആരംഭിച്ച്, കമ്മാരന്റെ ജീവിതത്തിലൂടെ യാത്ര ചെയ്യുന്ന സോഷ്യല്‍ സറ്റയറാണ് ഈ സിനിമ’- സംവിധായകന്‍ രതീഷ് അമ്പാട്ട് പറയുന്നു.
ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മുരളി ഗോപി, സിദ്ധാര്‍ഥ്, ബോബി സിംഹ, ശ്വേത മേനോന്‍, നമിത പ്രമോദ് എന്നിവരാണ് മറ്റു താരങ്ങള്‍. വിഷുവിന് ചിത്രം തിയേറ്ററുകളിലെത്തും.
Leave a Reply