Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജ്യോത്സ്യത്തില്‍ ഏറെ വിശ്വാസം ഉണ്ടായിരുന്ന ദിലീപ് ഏതുകാര്യം തുടങ്ങുന്നതിന് മുമ്പും വിശ്വസ്തനായ ജ്യോത്സ്യനെ സമീപിക്കുമായിരുന്നു. ആലുവയിലുള്ള ദിലീപിന്റെ നാട്ടുകാരനായ ജ്യോത്സ്യനെ തന്നെയായിരുന്നു സ്ഥിരമായി സമീപിക്കാറ്.
കഴിഞ്ഞ ജനുവരിയില്‍ കാവ്യയുമായുള്ള വിവാഹത്തിനുള്ള ആലോചനകള്‍ തുടങ്ങിരുന്ന സമയത്ത് തന്നെ ദിലീപ് ഇദ്ദേഹത്തിന്റെ അടുത്തു ചെന്നിരുന്നു. എന്നാല്‍ വിവാഹത്തിന് പറ്റിയ സമയമല്ലെന്നും ശത്രുക്കള്‍ പിന്നാലെ ഉണ്ടെന്നും പറഞ്ഞ് ദിലീപിനെ ജ്യോത്സ്യന്‍ മടക്കിയയച്ചു എന്നു പറയുന്നു.
കാവ്യയുമായുള്ള വിവാഹത്തിന് തൊട്ടുമുമ്പ് വീണ്ടും ദിലീപ് ഇതേ ജ്യോത്സ്യനെ സമീപിച്ചു. ഈ സമയവും പ്രവചനത്തില്‍ മാറ്റമുണ്ടായിരുന്നില്ല.
എന്നാല്‍ വിവാഹം ഒരു കാരണവശാലും മാറ്റി വയ്ക്കാന്‍ പറ്റില്ല എന്നായിരുന്നു ദിലീപിന്റെ നിലപാട്. ഇതേ തുടര്‍ന്ന് ചില പ്രതിവിധികള്‍ ചെയ്യാന്‍ ജ്യോത്സ്യന്‍ നിര്‍ദേശിക്കുകയായിരുന്നു. അതിലൊന്ന് ആലുവമണപ്പുറത്തെ ദിലീപിന്റെ വീടായ പത്മസരോവരത്തിന്റെ ഒരു ഭാഗം പൊളിക്കുക എന്നതായിരുന്നു. രണ്ട് വര്‍ഷം മുമ്പ് പുതുക്കി പണിത വീടിന്റെ വലതുഭാഗം പൊളിച്ചതിനു ശേഷമായിരുന്നു കാവ്യയുമായുള്ള വിവാഹം. ഈ വീട്ടിലേയ്ക്കാണ് കാവ്യയെ ദിലീപ് വിവാഹം കഴിച്ച് കൊണ്ടു വന്നത്.
ഒടുവിലിതാ ഇപ്പോള്‍ ഈ വീഴ്ചയും.
Leave a Reply