Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ ജാമ്യ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ദിലീപിനും കുടുംബത്തിനും ഒരുപാട് പ്രതീക്ഷകളുണ്ട് ഈ തവണ കൊടുത്ത അപേക്ഷയിൽ. അന്വേഷണസംഘത്തിന്റെ സകല കണ്ടെത്തലുകളൂം തള്ളിക്കളഞ്ഞു കൊണ്ടാണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.
എന്നാൽ ജാമ്യാപക്ഷയെ ശ്കതമായി എതിർക്കാനാണ് പ്രോസിക്ഷ്യന്റെ തീരുമാനം. എന്നാൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മുദ്ര വെച്ച കവറിൽ ഇവ ഹൈക്കോടതിയിൽ സമർപ്പിക്കും. ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന ഫോണിനെ കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അതിനാൽ അവ കണ്ടെത്തും വരെ ജാമ്യ അപേക്ഷ പരിഗണിക്കാതിരിക്കാൻ പ്രോസിക്യൂഷൻ വാദിക്കും.
അവസാനമായി കഴിഞ്ഞ വെള്ളിയാഴ്ച ദിലീപിന്റെ ജാമ്യാപേക്ഷാ കോടതിക്ക് മുമ്പിലെത്തിയിരുന്നെങ്കിലും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്‍റെ അസൗകര്യം കാരണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇന്ന് പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം ഉണ്ടാവും. ഏതാനും ചില പോലീസ് ഉദ്യോഗസ്ഥരും ചില സിനിമാക്കാരും ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തിയതിന്റെ ഭാഗമായാണ് താൻ കേസിൽ കുടുങ്ങിയതെന്നാണ് ദിലീപിൻറെ വാദം.
ദിലീപിനെതിരെ വ്യക്തമായ ഒരു തെളിവും ഇല്ല എന്നും എല്ലാം തനിക്കെതിരെ കെട്ടിച്ചമച്ചത് ആണെന്നുമാണ് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ അവതരിപ്പിക്കാൻ പോവുക. അതേ സമയം ദിലീപിന്റെ വാദങ്ങളെ എങ്ങനെയും എതിർത്തു ജാമ്യം നൽകരുതെന്ന തീരുമാനത്തിലാണ് സർക്കാർ.
ദിലീപ് നൽകിയ ജാമ്യത്തിനുള്ള അപേക്ഷയെ ഏതു വിധേനയും എതിർക്കുന്ന സത്യവാങ്മൂലം അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. കേസിൽ ദിലീപിന് ജാമ്യം ലഭിച്ചാൽ അത് പ്രശ്നങ്ങൾ അധികരിപ്പിക്കുകയുള്ളൂ എന്നും ദിലീപിനെ പോലെ ഒരാൾക്ക് ജാമ്യം ലഭിച്ചാൽ തന്റെ സ്വാധീനം ഉപയോഗിച്ച് കേസിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി പലതും ചെയ്യും എന്നും അന്വേഷണസംഘം വാദിക്കും.
Leave a Reply