Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ദിലീപും നടിയും തമ്മിലുള്ള പ്രശ്നം അറിഞ്ഞിരുന്നുവെന്ന് നടനും എംഎല്‍എയുമായ മുകേഷിന്റെ മൊഴി. എന്നാല്‍ വിഷയത്തില്‍ ഒരിക്കലും താന്‍ ഇടപെട്ട് സംസാരിച്ചിട്ടില്ലെന്ന് മുകേഷ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. ആക്രമണം നടന്ന വിവരം അറിഞ്ഞ ശേഷം നടിയെ വിളിച്ചുവെന്നും മുകേഷ് പറയുന്നു.
അറസ്റ്റിലായ ദിവസം ദിലീപ് വിളിച്ചിരുന്നുവെന്നും, ഫോണില്‍ മിസ്ഡ് കോള്‍ കണ്ടിരുന്നുവെന്നും ദിലീപിനെ ആവശ്യമില്ലാതെ വിളിക്കാറില്ലെന്നും മുകേഷ് ചൂണ്ടിക്കാട്ടി. അതുപോലെ കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ഏല്‍പിച്ച ഡ്രൈവര്‍ ഒരുലക്ഷം രൂപ മോഷ്ടിച്ചെന്നും നടന്‍ മുകേഷ് പറയുന്നു.
അതുപോലെ തന്റെ ഡ്രൈവറായിരുന്ന സുനിയെ പറഞ്ഞുവിട്ടത് വാഹനം ഒരു ലോറിയുമായി തട്ടിയശേഷമായിരുന്നെന്നും മുകേഷ് അറിയിക്കുന്നു. അമ്മ ഷോ നടക്കുമ്‌ബോള്‍ പള്‍സര്‍ സുനിയായിരുന്നു ഡ്രൈവറെന്നും, സുനിക്ക് പരിപാടിയുടെ വിവിഐപി ടിക്കറ്റ് കൊടുത്തിട്ടില്ലെന്നും മുകേഷ് മൊഴി നല്‍കിയിട്ടുണ്ട്.
Leave a Reply