Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 7:36 am

Menu

Published on October 3, 2017 at 3:53 pm

ഇപ്പോഴെങ്കിലും ജാമ്യം ലഭിച്ചതില്‍ ആശ്വാസമെന്ന് ദിലീപ്

dileep-comment-on-bail

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ചതില്‍ ആശ്വാസം രേഖപ്പെടുത്തി നടന്‍ ദിലീപ്. ഇപ്പോഴെങ്കിലും ജാമ്യം ലഭിച്ചതില്‍ ആശ്വാസമെന്നായിരുന്നു ദിലീപിന്റെ പ്രതികരണം.

ജയില്‍ സൂപ്രണ്ടാണ് ദിലീപിനെ ജാമ്യം ലഭിച്ച വിവരം അറിയിച്ചത്. അതേസമയം ജാമ്യം ലഭിച്ച വിഷയത്തില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ പ്രതികരിക്കാന്‍ തയ്യാറായില്ല. നേരത്തെ കേസില്‍ കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. ദിലീപിന്റെ പാസ്പോര്‍ട്ട് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കണമെന്നതാണ് പ്രധാന ഉപാധി.

രണ്ട് ആള്‍ജാമ്യത്തിലും 1 ലക്ഷം രൂപയുടെ ബോണ്ടിലുമാണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ഒരു തരത്തിലും ശ്രമിക്കരുതെന്നും ജാമ്യ വ്യവസ്ഥയില്‍ കര്‍ശന നിര്‍ദേശമുണ്ട്.

പ്രോസിക്യൂഷന്‍ ദിലീപിന് ജാമ്യം നല്‍കരുതെന്ന കടുത്ത നിലപാടിലായിരുന്നു. എന്നാല്‍ കോടതി പറയുന്ന ഏത് ജാമ്യാപേക്ഷയും അംഗീകരിക്കാമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു. ജാമ്യത്തിനായി മൂന്നാം തവണയായിരുന്നു ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. മുമ്പ് രണ്ടു തവണയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

സോപാധിക ജാമ്യം ലഭിക്കാനുള്ള സാഹചര്യമായിട്ടില്ലെന്നു വിലയിരുത്തി അങ്കമാലി മജിസ്ട്രേട്ട് കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രതിക്കെതിരെ അതീവ ഗുരുതരമായ കുറ്റമാണ് ആരോപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്.

കഴിഞ്ഞ ജൂലൈ പത്തിനാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നിയമപ്രകാരം 90 ദിവസം തടവില്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിന് സ്വാഭാവിക ജാമ്യത്തിനു സാധ്യതയുണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News