Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 4:16 am

Menu

Published on October 3, 2017 at 6:51 pm

ദിലീപ് ഫാന്‍സ് സ്റ്റേറ്റ് കമ്മിറ്റിയുടെ അറിയിപ്പ് വകവെയ്ക്കാതെ കാത്തിരുന്ന കഴുകന്മാർക്ക് ദിലീപിനെ ഇട്ടുകൊടുത്തോ..

dileep-fans-association-warning-to-fans

കൊച്ചി: ദിലീപ് ഫാൻസ്‌ അസോസിയേഷൻ പ്രവർത്തകർ ആരും തന്നെ ജയിലിൽ പോകുകയോ ആഘോഷങ്ങളോ പ്രശ്നങ്ങളോ ഉണ്ടാക്കരുതെന്ന മുന്നറിയിപ്പുമായി ഫാൻസ്‌ അസോസിയേഷൻ കമ്മറ്റി. ദിലീപിന് ജാമ്യം ലഭിച്ച സാഹചര്യത്തിൽ ആരാധകരുടെ അമിതമായ പ്രകടനങ്ങൾ ദിലീപിന്റെ കേസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇനിയും സൃഷ്ട്ടിച്ചേക്കാം എന്നതിനാലാണ് ഇങ്ങനെ ഒരു മുന്നറിയിപ്പ്. എന്നാൽ ഈ മുന്നറിയിപ്പ് വക വെയ്ക്കാതെ നിരവധി ആരാധകരാണ് ജയിലിനു മുമ്പിൽ എത്തിയത്. ഒരു ചെറിയ പ്രശ്നം പോലും ദിലീപിന്റെ ഭാവിയെ ബാധിച്ചേക്കും എന്നതിനാലാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ കമ്മറ്റി എത്തിയിരുന്നത്.

ദിലീപ് ഓൺലൈനിൽ വന്ന പോസ്റ്റ് വായിക്കാം:

“ദിലീപ് ഫാൻസ്‌ സ്റ്റേറ്റ് കമ്മിറ്റിയുടെ അറിയിപ്പ്..

ദിലീപ് ഫാൻസ്‌ പ്രവർത്തകർ ആരും ജയിലിനു മുന്നിലേക്ക്‌ പോകുകകയോ ആഘോഷങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യരുത്. ദിലീപേട്ടന് പുറത്തിറങ്ങാൻ ഒരുപാട് നടപടി ക്രമങ്ങൾ ഉണ്ട്..അതിൽ ആരും തടസ്സം നിൽക്കരുത്.. നിങ്ങള്ക്ക് ദിലീപേട്ടനെ കാണാനും സംസാരിക്കാനും ഉള്ള അവസരം ഞങ്ങൾ ശരിയാക്കി താരം. ദിലീപേട്ടന്റെ വീട്ടിലോ മറ്റെവിടെ എങ്കിലും വെച്ചോ അവസരം ഉണ്ടാക്കാം..ദയവായി ഇന്നത്തെ ദിവസം നിശബ്ദത പാലിക്കുക. ചോരകുടിക്കാൻ കത്ത് നിൽക്കുന്ന കഴുകന്മാർ പുറത്തു ഉണ്ട് ഓർക്കുക. ദിലീപേട്ടൻ കുറ്റവിമുക്തൻ ആകുന്ന ദിവസം നമുക്ക് ആഘോഷിക്കാം. അതാണ് ശരി.. ഇപ്പോൾ ജയിലിനു പുറത്തു നിൽക്കുന്നവർ ഫാൻസ്‌ പ്രവർത്തകർ അല്ല, ഏട്ടനെ സ്നേഹിക്കുന്നവരും നാട്ടുകാരും ആണ്..അവരോടും കൂടെ ഉള്ള അപേക്ഷ ആണ്. നിങ്ങടെ വികാരം മനസ്സിലാക്കി തന്നെ ആണ് പറയുന്നത് .”

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News