Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: പിതാവിന്റെ ശ്രാദ്ധചടങ്ങിനായി നടൻ ദിലീപ് ആലുവയിലെ വീട്ടിലെത്തി. ദിലീപിന്റെ അമ്മ, ഭാര്യ കാവ്യ മാധവൻ, മകൾ മീനാക്ഷി തുടങ്ങി മറ്റെല്ലാ ബന്ധുക്കളും തന്നെ ചടങ്ങിൽ പങ്കെടുക്കുന്നതിനായി വീട്ടിൽ എത്തിയിരുന്നു.
ജയിലിനു പുറത്തും വീട്ടിലും വൻ ജനക്കൂട്ടം തന്നെ ദിലീപിനെ കാണുന്നതിനായി തടിച്ചുകൂടിയിരുന്നു. ജയിലിനു പുറത്തുള്ള പോലെ വീടിന്റെ പരിസരവും ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു.
അച്ഛന്റെ ശ്രാദ്ധചടങ്ങിൽ പങ്കെടുക്കുന്നതിനായി രണ്ടു മണിക്കൂർ സമയമാണ് ദിലീപിനായി അങ്കമാലി മജിസ്‌ട്രേട് കോടതി അനുവദിച്ചിട്ടുള്ളത്. ദിലീപിന്റെ സുരക്ഷാ ചുമതല ആലുവ ഡിവൈഎസ്പിക്ക് ആണ്. ഒപ്പം മൂന്നു സിഐമാറും സംഘത്തിലുണ്ട്.
എട്ടുമണി മുതൽ പത്തുമണി വരെയാണ് ദിലീപിന് അനുവദിച്ച സമയം. മൊബൈൽ ഫോൺ ഉപയോഗിക്കരുത്, കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്, അന്വേഷണ ഉദ്യോഗസ്ഥന്റെ നിർദേശങ്ങൾ അനുസരിക്കണം, ചെലവു സ്വയം വഹിക്കണം എന്നിങ്ങനെയുള്ള നിർദേശങ്ങൾ കോടതി മുമ്പോട്ടു വെച്ചിട്ടുണ്ട്.
2008ൽ ആണ് ദിലീപിന്റെ അച്ഛൻ മരിച്ചത്. അതിനു ശേഷം മൂത്ത മകനായ ദിലീപാണ് എല്ലാ വർഷവും ബലി ഇടുന്നതെന്ന അഭിഭാഷകന്റെ വാദത്തിനു അനുകൂലമായി കോടതി അനുവാദം നൽകുകയായിരുന്നു.
Leave a Reply