Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 11:35 am

Menu

Published on September 18, 2017 at 7:03 pm

ദിലീപിന്റെ സമയദോഷം മാറാന്‍ ദോഷപരിഹാര പൂജയും..!

dileep-kollur-mookambika-temple-pp-mukundan-actress-attacked-case

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് വേണ്ടി ദോഷപരിഹാര പൂജ. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് ദോഷപരിഹാര പൂജ നടത്തിയത്. പൂജ നടത്തിയത് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.പി മുകുന്ദനാണ്. ദിലീപിമായി വ്യക്തിപരമായി അടുപ്പമുള്ള ആള്‍ കൂടിയാണ് ഇദ്ദേഹം.

ഇപ്പോഴും ജയിലില്‍ തന്നെ കഴിയുന്ന ദിലീപിന് സമയദോഷം തീര്‍ന്ന് വ്യക്തിപരമായ നേട്ടങ്ങളും നല്ലതും സംഭവിക്കാന്‍ വേണ്ടിയാണ് പൂജയെന്ന് മുകുന്ദന്‍ പറഞ്ഞു. ദിലീപുമായി വ്യക്തിപരമായ അടുപ്പമുള്ളയാളും കൂടിയാണ് മുകുന്ദന്‍.

മുമ്പ് അറസ്റ്റിലാകുന്നതിനു തൊട്ടു മുമ്പുള്ള ദിവസങ്ങളിലായി ഭാര്യ കാവ്യ മാധവനോടൊപ്പം ദിലീപ് ഇതേ കൊല്ലൂര്‍ മൂകാംബിക ക്ഷേത്ത്രില്‍ ദര്‍ശനം നടത്തിയിരുന്നു. ദിലീപിന്റെ ഭാഗ്യ ദിവസമായ ജൂലൈ നാലിനായിരുന്നു ആ ക്ഷേത്ര ദര്‍ശനം. അന്ന് ശത്രുസംഹാരപുജയും മറ്റും നടത്തിയ ശേഷമാണ് രണ്ടുപേരും മടങ്ങിയത്.

അന്ന് 28 സ്വര്‍ണത്താലികള്‍ ആയിരുന്നു ദിലീപ് ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരുന്നു. കേസില്‍ ദിലീപിനേയും നാദിര്‍ഷയേയും പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ഇരുവരും ക്ഷേത്രദര്‍ശനം നടത്തിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News