Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി:നടന്‍ ദിലീപും മഞ്ജു വാര്യറും പരസ്പരധാരണയോടെ ഹർജി നൽകിയിരുന്നതായി റിപ്പോർട്ട്.സ്വത്ത് വിഭജിക്കുന്ന കാര്യത്തിലും മകളുടെ കാര്യത്തിലും ആയിരുന്നു തീരുമാനമുണ്ടാകാനിരുന്നത്. തൃശ്ശൂര്‍ ഫാമിലി കോര്‍ട്ടി ലാണ് ഇവർ ഹർജി നല്കിയത്. ഇവർ തമ്മിൽ നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ മീനാക്ഷിയെ താൻ നോക്കികോളാമെന്ന് ദിലീപ് പറഞ്ഞപ്പോൾ മഞ്ജു ഇക്കാര്യത്തില്‍ ഒരക്ഷരം മിണ്ടിയില്ല. മകള്‍ മീനാക്ഷിയെ സംരക്ഷിയ്ക്കാനുള്ള ചുമത കോടതി ദിലീപിനെയാണ് ഏല്‍പ്പിച്ചിരുന്നത്. എന്നാൽ സ്വത്തിൻറെ കാര്യത്തിൽ മഞ്ജു സംസാരിച്ചെന്നും സ്വത്തുക്കളിൽ പലതും തനിക്ക് വേണമെന്ന് പറയുകയുമുണ്ടായെന്നാണ് റിപ്പോർട്ട്.കോടതി അനുവദിച്ച സമയങ്ങളില്‍ മഞ്ജു മകളെ കാണാനെത്താറുണ്ടെങ്കിലും ദിലീപിന്റെ കൂടെ കഴിയാനാണ് മീനാക്ഷി കൂടുതൽ താത്പര്യം കാണിച്ചിരുന്നത്.
Leave a Reply