Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിവാഹബന്ധം വേര്‍പിരിഞ്ഞു ഇരുവരും അവരവരുടെ ജീവിതങ്ങൾ നോക്കി കഴിയുകയാണെങ്കിലും ഇന്നും എല്ലാരുടേയും നോട്ടം ദിലീപ് മഞ്ജു താരങ്ങൾക്ക് പുറകെ തന്നെയാണ്. ഇപ്പോൾ ഇതാ പുതിയ വാർത്ത വന്നിരിക്കുന്നു. മഞ്ജുവിനെ ഒഴുവാക്കാൻ ദിലീപ് തയ്യാറല്ല എന്ന്. സംഗതി ജീവിതത്തിൽ അല്ല. മറിച്ച് ദിലീപ് എന്ന സിനിമ വ്യവസായിയുടെയും മഞ്ജു എന്ന നടിയുടെയും കാര്യത്തിലാണ്. കാര്യം എന്തെന്നാൽ മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രമായ ‘എന്നും എപ്പോഴും’ പ്രദർശിപ്പിക്കാന്‍ ദിലീപ് തന്റെ തിയറ്റര്‍ ഒരുക്കിക്കഴിഞ്ഞു. ചാലക്കുടിയിലെ ദിലീപിന്റെ ‘ഡി സിനിമാസ്’ വിഷു സീസണില്‍ മഞ്ജു നായികയായി അഭിനയിക്കുന്ന ‘എന്നും എപ്പോഴും’ പ്രദര്‍ശിപ്പിക്കും എന്നതാണ് ഏറ്റവും പുതിയ വാർത്ത. അത് മാത്രമല്ല കേട്ടോ..ഇതൊരു നേർക്ക് നേർ പോരാട്ടം തന്നെ ആകും. എന്തെന്നാൽ ഇവിടെ ദിലീപിന്റെ തിയേറ്ററുകളിൽ ഒന്നിൽ മഞ്ജുവിന്റെ ചിത്രം പ്രദർശിപ്പിക്കുമ്പോൾ രണ്ടാമത്തെ തിയറ്ററില്‍ ദിലീപിന്റെ തന്നെ ‘ഇവന്‍ മര്യാദരാമൻ’ ആണ് പ്രദർശിപ്പിക്കുക. മഞ്ജുവും മോഹന്‍ലാലും ഒന്നിച്ച സത്യന്‍ അന്തിക്കാട് ചിത്രമാണ് ‘എന്നും എപ്പോഴും’. അതിനാൽ തന്നെ വലിയ പ്രതീക്ഷകള്‍ നല്‍കുന്ന ചിത്രവുമാണ്. ‘എന്നും എപ്പോഴും’ മാര്‍ച്ച് 27 നും ‘ഇവന്‍ മര്യാദരാമന്‍’ ഏപ്രില്‍ 4 നും റിലീസ് ചെയ്യും.
തിരിച്ചുവരവിലെ മഞ്ജുവിന്റെ ആദ്യ ചിത്രം ‘ഹൗ ഓള്‍ഡ് ആര്‍ യു’ വലിയ വിജയമായതിനു ശേഷം ചെയ്യുന്ന ചിത്രമാണ് ‘എന്നും എപ്പോഴും’. അതേ സമയം കഴിഞ്ഞ ഏതാനും ചിത്രങ്ങള്‍ ദിലീപിന് ഗുണകരമായിരുന്നില്ലെങ്കിലും പതിവുപോലെ തന്നെ വിഷു തനിക്ക് നേട്ടം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ദിലീപ്. അടുത്തിടെയാണ് ദിലീപും മഞ്ജുവും വിവാഹബന്ധം വേര്‍പിരിഞ്ഞത്. അതുകൊണ്ടാണ് ദിലീപിന്റെ തിയേറ്ററിലെ മഞ്ജുവിന്റെ സിനിമ കൗതുകമാകുന്നത്.
Leave a Reply