Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:21 am

Menu

Published on October 19, 2017 at 11:28 am

ദിലീപ് ശബരിമലയിൽ ;താരത്തിന് മാലയിട്ട് സ്വീകരണം നൽകി മേൽശാന്തിമാർ

dileep-visit-sabarimala

യുവനടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യത്തിൽ ഇറങ്ങിയ നടൻ ദിലീപ് ശേഷം ശബരിമലയിലും ദർശനം നടത്തി. ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയാണ് ദിലീപ് ശബരിമലയിലെത്തിയത്. സന്നിധാനത്ത് നെയ്യഭിഷേകവും, പുഷ്പാഭിഷേകവും വഴിപാടും താരം നടത്തി. സോപാനത്തും മാളികപ്പുറത്തും ദര്‍ശനം നടത്തി രണ്ട് മേല്‍ശാന്തിമാരെയും തന്ത്രിയെയും കണ്ടതിനു ശേഷമാണ് ദിലീപ് തിരികെ പോയത്. ഏതാനും സുഹൃത്തുക്കൾക്ക് ഒപ്പമാണ് ദിലീപ് മലചവിട്ടിയത്.യാതൊരുവിധ വിഐപി പരിഗണനയോ പോലീസ് സുരക്ഷയോ ഇല്ലാതെയാണ് ദിലീപ് സന്നിധാനത്ത് എത്തിയത്. ഇന്നലെ അർദ്ധരാത്രിക്ക് ശേഷമാണ് ആലുവയിലെ വീട്ടിൽ നിന്നും ദിലീപും സംഘവും ശബരിമലയിലേക്ക് യാത്ര തിരിച്ചത്.

മാളികപ്പുറം ദര്‍ശനത്തിന് ശേഷം മേല്‍ശാന്തിമാരെ സന്ദര്‍ശിക്കാനെത്തിയ ദിലീപിനെ മാലയിട്ട് സ്വികരണം നല്‍കിയ മേല്‍ശാന്തിമാരുടെ നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. മേൽശാന്തിമാര്‍ ഇപ്പോള്‍ ഇത് ചെയതത് ശരിയായ നടപടിയല്ലെന്നും ഈ സര്‍ക്കാരിന്റെ കീഴില്‍ ഒരു ക്രിമിനലിന് എവിടെയും വിലസാം എന്നും, ഒരു സ്ത്രീയെ കൊട്ടേഷന്‍ കൊടുത്തു പിടിപ്പിച്ചാലും കൊന്നാലും ഒരു പ്രശ്‌നവും ഇല്ല എന്നും ഇത് തെളിയിച്ചിരിക്കുകയാണ്. ഇങ്ങനെ പലതരത്തിലുള്ള കമൻറുകളാണ് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്.ചിലയാളുകൾ ശബരി മേല്‍ശാന്തിയെ ഇന്ന് തന്നെ അവിടെ നിന്ന് ഇറക്കണമെന്നും പറയുന്നുണ്ട്. ദിലീപിനെ മേല്‍ശാന്തിമാര്‍ പുതുമന ഗണപതിയുടെ ചിത്രം നല്‍കിയും സ്വീകരിച്ചതായാണ് റിപ്പോർട്ട്. മാളികപ്പുറം മേല്‍ശാന്തി മനു നമ്പൂതിരുയുടെ കുടുംബ ക്ഷേത്രത്തിലെ പ്രതിഷ്ഠയാണ് പുതുമന ഗണപതി.വാവർ നടയിലെത്തി പ്രസാദം വാങ്ങിയ താരം ശബരി ഗസ്റ്റ്ഹൗസിൽ വിശ്രമിച്ച് എട്ടുമണിയോടെ മലയിറങ്ങുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News