Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:38 am

Menu

Published on November 1, 2017 at 12:18 pm

ജയലളിതയ്ക്ക് തുണയായ ഹനുമാന്‍ തുണയ്ക്കുമോ? ആലത്തിയൂര്‍ ഹനുമാന്‍കാവ് ക്ഷേത്രദര്‍ശനത്തിന് ദിലീപെത്തി

dileep-visited-alathiyoor-hanumankavu-temple

തിരൂര്‍: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ നടന്‍ ദിലീപ് ഇപ്പോള്‍ ക്ഷേത്ര സന്ദര്‍ശനത്തിന്റെ തിരക്കിലാണ്. കഴിഞ്ഞ ദിവസം തിരൂര്‍ ആലത്തിയൂര്‍ ഹനുമാന്‍കാവ് ക്ഷേത്രത്തില്‍ ദിലീപ് ദര്‍ശനം നടത്തി.

ക്ഷേത്രത്തിലെ പ്രധാന വഴിപാടായ അവില്‍ നിവേദ്യം സമര്‍പ്പിച്ച ദിലീപ് മേല്‍ശാന്തിയില്‍നിന്നു പ്രസാദം സ്വീകരിച്ച് ഒരു മണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ചാണ് മടങ്ങിയത്.

തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്കെതിരെയുണ്ടായ അഴിമതി കേസില്‍ വിജയിച്ചശേഷം ഹനുമാനു സ്വര്‍ണക്കിരീടം വഴിപാട് സമര്‍പ്പിച്ചതോടെ ശ്രദ്ധേയമായ ക്ഷേത്രമാണിത്.

നേരത്തെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ ദിലീപ് ഗുരുവായൂര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തിയിരുന്നു. സോപാനത്ത് കദളിക്കുലയും, നെയ്യും വച്ച് ഭഗവാനെ തൊഴുതു. ക്ഷേത്രം മേല്‍ശാന്തി കൃഷ്ണന്‍ നമ്പൂരിക്ക് ദക്ഷിണ നല്‍കി പ്രസാദം വാങ്ങിക്കുകയും ചെയ്തു.

ദര്‍ശനത്തിന് ശേഷം കദളിപ്പഴം, പഞ്ചസാര, വെണ്ണ എന്നിവ കൊണ്ട് തുലാഭാരം നടത്തി. 75 കിലോ വീതം തട്ടില്‍ പണം കൂടാതെ ഇരുപത്തിയാറായിരത്തി അഞ്ഞൂറ്റി അമ്പത്തഞ്ച് രൂപ ദേവസ്വത്തിലടച്ചു. ഉപദേവതമാരെയും തൊഴുത് പുറത്തെ ഗണപതി കോവിലില്‍ തേങ്ങയുടച്ചാണ് ദിലീപ് മടങ്ങിയത്.

Loading...

Leave a Reply

Your email address will not be published.

More News