Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:26 am

Menu

Published on December 30, 2017 at 10:16 am

ദിലീപ് ഗണേഷ്കുമാര്‍ എംഎല്‍എയെ സന്ദര്‍ശിച്ചു

dileep-visits-ganesh-kumar-mla

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപും ഗണേഷ് കുമാര്‍ എംഎല്‍എയും കൂടിക്കാഴ്ച നടത്തി. ഗണേഷിന്റെ പത്തനാപുരത്തെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു ദിലീപ് എത്തിയത്. കറുത്ത കാറില്‍ മുണ്ടും ഷര്‍ട്ടും ധരിച്ചാണ് താരം എത്തിയത്.

ഗണേഷ് കുമാറും ഭാര്യയും ചേര്‍ന്ന് ദിലീപിനെ സ്വീകരിച്ചു.കൂടികാഴ്ചക്കുശേഷം ഇരുവരും മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചില്ല. കൊട്ടരക്കരയിലെത്തി ആര്‍ ബാലകൃഷ്ണപിള്ളയേയും ദിലീപ് സന്ദര്‍ശിച്ചു.

സൗഹൃദ സന്ദര്‍ശനം മാത്രമാണ് നടന്നതെന്ന് ഇരുവരുടെയും അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു.ദിലിപ് ആലുവ ജയിലിലായിരുന്നപ്പോള്‍ ഗണേഷ്‌കുമാര്‍ സന്ദര്‍ശിച്ചിരുന്നു. ഇത് വിവാദമാകുകയും ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News