Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
1989 ല്‍ മോഹന്‍ലാല്‍- സിബിമലയില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘കിരീടം’ നിര്‍മ്മിച്ച ദിനേശ് പണിക്കര്‍ക്ക് അതേ സിനിമയില്‍ അഭിനയിക്കാനുള്ള അവസരവും കിട്ടിയിരുന്നു. എന്നാല്‍ തന്റെ ഭാര്യ കാരണം അഭിനയിക്കാന്‍ സാധിച്ചില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ദിനേശ് പണിക്കര്‍.
ചിത്രത്തിലെ നായികയായ പാര്‍വതിയെ കല്ല്യാണം കഴിച്ച് നടന്നുവരുന്ന രംഗത്തിലായിരുന്നു ദിനേശ് പണിക്കര്‍ അഭിനയിക്കേണ്ടിയിരുന്നത്. ‘കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി ‘ എന്ന ഗാനരംഗത്തില്‍ വിവാഹം കഴിച്ച് ഭാര്യയായ പാര്‍വതിയുടെ കൈ പിടിച്ച് നടന്നു നീങ്ങുന്ന രംഗമായിരുന്നു അത്. എന്നാല്‍ ദിനേശ് പണിക്കര്‍ക്ക് അത് ചെയ്യാന്‍ സാധിച്ചിരുന്നില്ല.
ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദിനേശ് പണിക്കര്‍ അന്ന് നടന്ന കാര്യത്തെ കുറിച്ച് വെളിപ്പെടുത്തിയത്. കിരീടത്തിലെ ആ ഗാനരംഗം ഷൂട്ട് ചെയ്യുന്നതിന് മുമ്പ് ദിനേശ് തന്റെ കഥാപാത്രത്തെക്കുറിച്ച് ഭാര്യയോട് പറഞ്ഞു. കിരീടത്തില്‍ അഭിനയിക്കാന്‍ എനിക്ക് അവസരം കിട്ടിയെന്നാണ് ഭാര്യയോട് പറഞ്ഞത്. നടി പാര്‍വതിയുടെ ഭര്‍ത്താവായി അഭിനയിക്കാന്‍ പോവുകയാണെന്ന് തമാശ രൂപേണയാണ് പറഞ്ഞത്. എന്നാല്‍ ഭാര്യയ്ക്ക് അത് തമാശയായി തോന്നിയില്ല. ആ രംഗത്തില്‍ അഭിനയിക്കാന്‍ ഭാര്യ സമ്മതിച്ചില്ല, ദിനേശ് പണിക്കര്‍ പറയുന്നു. അങ്ങനെ ഭാര്യ സമ്മതിക്കാത്തതുകൊണ്ട് ആ രംഗത്ത് അഭിനയിക്കാന്‍ വേറെ താരത്തെ കണ്ടെത്തുകയായിരുന്നു.
Leave a Reply