Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 2:46 am

Menu

Published on May 26, 2015 at 1:15 pm

സുരേഷ് ഗോപിക്കെതിരെ ആരോപണവുമായി സംവിധായകന്‍ അനീഷ് വര്‍മ്മ

director-aneesh-varma-against-suresh-gopi

സുരേഷ് ഗോപിക്കെതിരെ ആരോപണവുമായി സംവിധായകന്‍ അനീഷ് വര്‍മ്മ രംഗത്ത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷൂട്ടിങ് പൂര്‍ത്തിയായ തന്റെ സിനിമയ്ക്കുവേണ്ടി ഡബ്ബ് ചെയ്യാൻ സുരേഷ് ഗോപി കൂടുതല്‍ പണം ആവശ്യപ്പെടുന്നു . 2008 ൽ ചിത്രീകരിച്ച കാവ്യം എന്ന ചിത്രം റിലീസ് ചെയ്യാൻ കഴിയാഞ്ഞത് സുരേഷ് ഗോപിയുടെ വാശി കാരണമാണെന്ന് അദ്ദേഹം പറഞ്ഞു .ഗതികേടുകൊണ്ടാണ് ഇപ്പോള്‍ സുരേഷ് ഗോപിക്കെതിരെ പരസ്യമായി രംഗത്തെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. 30 ലക്ഷം രൂപയായിരുന്നു സിനിമയ്ക്കുവേണ്ടി അദ്ദേഹവുമായി കരാറിലേര്‍പ്പെട്ടത്.സിനിമ പൂര്‍ത്തിയായതോടെ 20 ലക്ഷം രൂപ നല്‍കി. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായതിനാല്‍ പത്ത് ലക്ഷം പിന്നീട് തരാമെന്ന് പറഞ്ഞെങ്കിലും മുഴുന്‍ പണം ലഭിക്കാതെ ഡബ്ബിങിന് എത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സിനിമയില്‍ അഭിനയിച്ച മനോജ് കെ ജയന്‍, വിജയരാഘവന്‍, നവ്യ നായര്‍ എന്നിവരെല്ലാം ഡബ്ബിങ്ങുമായി സഹകരിച്ചെങ്കിലും സുരേഷ് ഗോപി മാത്രം വാശിപിടിച്ചു. ഒടുവില്‍ രണ്ടുവര്‍ഷത്തിനുശേഷം 10 ലക്ഷം രൂപയുമായി അദ്ദേഹത്തെ സമീപിച്ചെങ്കിലും തന്റെ ശമ്പളം വര്‍ദ്ധിച്ചെന്നും 70 ലക്ഷം രൂപ തരാതെ ഡബ്ബ് ചെയ്യാന്‍ പറ്റില്ലെന്നായിരുന്നു മറുപടി. മാര്‍വാഡികളില്‍ നിന്നും കടമെടുത്തതിനാല്‍ കോടിക്കണക്കിന് രൂപയുടെ ബാധ്യതയിലാണ് ഇപ്പോള്‍. ഇത്തരം ഒരു അവസ്ഥയില്‍ പോലും സിനിമയുമായി സഹകരിക്കാത്ത അദ്ദേഹം എങ്ങിനെയാണ് ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്ന് ഇന്ത്യന്‍ സിനിമയെ രക്ഷിക്കുകയെന്ന് അനീഷ് വര്‍മ ചോദിക്കുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News