Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എംപി സ്ഥാനത്തിനു വേണ്ടി രാജ്യം കണ്ട ഏറ്റവും വലിയ നരാധമനായ മോഡിയുടെ അടിമയായ സുരേഷ് ഗോപി എന്ന എന്റെ സഹപ്രവര്‍ത്തകനെ ഓര്‍ത്ത് ലജ്ജിക്കുന്നതായി സംവിധായകന്‍ കമല്‍.കലാകാരന്‍മാര്‍ രാഷ്ട്രീയക്കാരുടെ അടിമകളാകാന്‍ പാടില്ലെന്നും അങ്ങിനെയാവുന്നത് ലജ്ജാകരമാണെന്നും കമല്‍ സുരേഷ്ഗോപിയെ കുറ്റപ്പെടുത്തി.ഇന്ത്യകണ്ട ഏറ്റവും വലിയ കൂട്ടകുരുതിയുടെയും ഭരണകൂട ഭീകരതയുടെയും സൃഷ്ടാവായ മോദിയുടെ അടിമയാണെന്ന് പറഞ്ഞ് സിനിമാതാരങ്ങളും,നാടകനടന്‍മാരുമെല്ലാം വലതുപക്ഷത്തേക്ക് പോവുന്നത് കണ്ട് നാം ഭയപ്പെടുകയാണെന്നും കമല്‍ പറഞ്ഞു.തൃശൂര്‍ ജില്ലയില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കമല്‍.
രാജ്യസഭാ എംപിയായി സുരേഷ്ഗോപിയെ നിര്‍ദേശിച്ച സമയത്ത് സംവിധായകന്‍ വിനയനും സുരേഷ്ഗോപിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.
Leave a Reply