Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 5:45 pm

Menu

Published on January 7, 2017 at 1:49 pm

എന്തുകൊണ്ട് മോഹന്‍ലാലെന്ന സൂപ്പര്‍താരത്തെവെച്ച് സിനിമ ചെയ്യുന്നില്ല; കമലിന്‍റെ മറുപടി

director-kamal-comment-on-mohanlal-projects

മലയാള സിനിമയിലെ താരാധിപത്യമോ ന്യൂജനറേഷന്‍ ട്രെന്‍ഡോ തട്ടാത്ത സംവിധായകനാണ് കമല്‍. പല തരത്തിലുള്ള ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും മോഹന്‍ലാലിനെ വെച്ച് ഒരു സൂപ്പര്‍താര ചിത്രം ഇതുവരെ കമലില്‍ നിന്ന് ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍ കമല്‍.

തനിക്ക് ഒരു ബലഹീനതയുണ്ട്, ഒരു സൂപ്പര്‍താരത്തെ ഉപയോഗിക്കാന്‍ അറിയില്ല. സൂപ്പര്‍സ്റ്റാറുകളുടെ സ്റ്റാര്‍ ഇമേജ് കളയാതെ സ്‌ക്രീനില്‍ കൊണ്ടു വരാനും കഴിയാറില്ല. എന്‍റെ സിനിമകള്‍ നോക്കുന്നവര്‍ക്ക് അത് മനസിലാകും.

ഞാനൊരിക്കലും മോഹന്‍ലാലിനെ ഒരു മീശ പിരിക്കുന്ന അല്ലെങ്കില്‍ സൂപ്പര്‍താര പ്രതിഛായയിലേക്ക് കൊണ്ടുവരുന്ന കഥാപാത്രമായി അവതരിപ്പിച്ചിട്ടില്ല. മോഹന്‍ലാലിനും അദ്ദേഹത്തിന്‍റെ പ്രേക്ഷകര്‍ക്കും ഇപ്പോള്‍ ആവശ്യം അങ്ങനെയുള്ള സിനിമയാണെങ്കില്‍ അക്കാര്യത്തില്‍ താന്‍ നിസഹായനാണ്, കമല്‍ പറയുന്നു.

എന്നെപ്പോലെ പല സംവിധായകരുണ്ട്. ആ രീതിയില്‍ അദ്ദേഹം എനിക്ക് ഇപ്പോള്‍ അപ്രാപ്യനാണെന്നാണ് തോന്നുന്നതെന്നും കമൽ കൂട്ടിച്ചേര്‍ത്തു.

മോഹൻലാലിനെ നായകനാക്കി മിഴിനീർപ്പൂവുകൾ എന്ന ചിത്രത്തിലൂടെയാണ് കമൽ സംവിധാനരംഗത്തെത്തുന്നത്. പിന്നീട് പിന്നീട് ഉണ്ണികളേ ഒരു കഥ പറയാം, ഓര്‍ക്കാപ്പുറത്ത്, വിഷ്ണു ലോകം, ഉള്ളടക്കം, അയാള്‍ കഥ എഴുതുകയാണ് എന്നീ സിനിമകളില്‍ മോഹൻലാലും കമലും ഒന്നിച്ചു.

അതിന് ശേഷം ലോഹിതദാസിന്‍റെ തിരക്കഥയിൽ മോഹൻലാലിനെയും ദിലീപിനെയും വിദ്യാ ബാലനെയും പ്രധാനതാരങ്ങളാക്കി ചക്രം എന്ന സിനിമ തുടങ്ങിയെങ്കിലും ചിത്രം പൂർത്തിയായില്ല. പിന്നീട് ലോഹിതദാസ് പൃഥ്വിരാജിനെ നായകനാക്കി ചക്രം സംവിധാനം ചെയ്യുകയായിരുന്നു.

ഇടക്കാലത്ത് മോഹന്‍ലാലിനെ നായകനാക്കി രണ്ട് ചിത്രങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നെങ്കിലും സബ്ജക്ട് ഒത്തുവരാത്തതുകാരണം ഉപേക്ഷിക്കേണ്ടി വന്നെന്നും കമല്‍ പറഞ്ഞു. ചക്രം എന്ന ചിത്രം മോഹന്‍ലാല്‍ ഉപേക്ഷിച്ചതിന്റെ കാരണം അദ്ദേഹം വെളിപ്പെടുത്തിയിരുന്നുമില്ല. എന്തായാലും അതിന് ശേഷം കമലിന്‍റെ ഒരു സിനിമയില്‍ പോലും ലാല്‍ നായകനായിട്ടില്ല.

രാജമാണിക്യം വന്ന സമയത്താണ് മമ്മൂട്ടിയെ ഡി ഗ്ലാമറൈസ് ചെയ്ത് കറുത്തപക്ഷികള്‍ എന്ന ചിത്രം ചെയ്തത്. അദ്ദേഹത്തിന്റെ കൂടി താല്‍പ്പര്യത്തോടെയാണ് അത് ചെയ്തതെന്നും കമല്‍ പറയുന്നു.

മമ്മൂട്ടിയെ വെച്ചു ഞാന്‍ എടുത്ത ഒരു സിനിമയില്‍ പോലും അദ്ദേഹത്തിന്‍റെ താരമൂല്യത്തെ ഉപയോഗപ്പെടുത്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Loading...

Leave a Reply

Your email address will not be published.

More News