Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 11:03 pm

Menu

Published on September 16, 2017 at 4:12 pm

മേജര്‍ രവിയുടെ സഹോദരനും സിനിമാ നടനുമായ കണ്ണന്‍ പട്ടാമ്പി അറസ്റ്റില്‍

director-major-ravi-brother-arrested

സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരനും സിനിമാ നടനുമായ കണ്ണന്‍ പട്ടാമ്പി അറസ്റ്റില്‍. ദമ്പതികളെ മര്‍ദ്ദിച്ചു എന്നതാണ് കേസ്. ജൂലൈ 22നായിരുന്നു സംഭവം. പട്ടാമ്പിയില്‍ വെച്ച് ഗതാഗതവുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തില്‍ ദമ്പതികളെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു എന്നാണു കേസ്.

പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് തടസപ്പെട്ട ജലവിതരണം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഈ മേഖലയില്‍ ചിലയിടങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ജല അതോറിറ്റി ജീവനക്കാരനാണു വാഹനങ്ങള്‍ നിയന്ത്രിച്ചിരുന്നത്. അങ്ങനെയിരിക്കെ അതുവഴി തൃശൂരിലേക്ക് വന്ന കണ്ണന്‍ പട്ടാമ്പി ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞ് റോഡരികിലൂടെ കടത്തി വിടുവാന്‍ ശ്രമിച്ചതാണ് മര്‍ദ്ദനത്തിനു പിന്നിലെ കാരണം എന്ന് പറയുന്നു.

തുടര്‍ന്ന് മാര്‍ട്ടിന്‍ എന്ന ഈ ജീവനക്കാരനെ കണ്ണനും സംഘവും ഉപദ്രവിക്കുകയായിരുന്നു. മാര്‍ട്ടിന്‍ തൊട്ടടുത്തുള്ള ഒരു വീട്ടിലേക്ക് ഓടിക്കയറുകയും പിറകെ പിന്തുടര്‍ന്നെത്തിയ കണ്ണനും സംഘവും മാര്‍ട്ടിനെ വീട്ടില്‍ നിന്നും ഇറക്കണം എന്നാവശ്യപ്പെട്ട് ആ വീട്ടിലുള്ള ദമ്പതികളെ കൂടി ഉപദ്രവിക്കുകയായിരുന്നു.

കണ്ണനും സംഘവും ദമ്പതികളുടെ വീടിന് മുന്‍വശത്തെ ട്യൂബ് ലൈറ്റുകളും മീറ്റര്‍ ബോര്‍ഡും തല്ലിത്തകര്‍ക്കുകയും ചെയ്തു. സംഭവം അറിഞ്ഞു പോലീസ് എത്തിയപ്പോഴേക്കും കണ്ണനും കൂട്ടാളികളും സ്ഥലം വിട്ടിരുന്നു. പിന്നീട് പോലീസ് ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയ ശേഷമാണ് കണ്ണനും സംഘവും സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News