Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: മലയാളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക് സിനിമയായ ന്യൂസ്‌പേപ്പര്‍ ബോയിയുടെ സംവിധായകന്‍ പി രാംദാസ് (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച 11 മണിയോടെയായിരുന്നു അന്ത്യം. 1954 ലാണ് ന്യൂസ്പേപ്പര്‍ ബോയ് സംവിധാനം ചെയ്തത്. ഒരു കൂട്ടം കോളജ് വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ പിറന്ന ചിത്ര മായിരുന്നു ഇത്. 1955 മെയ് 13ന് തൃശൂര്‍ ജോസ് തിയേറ്ററിലാണ് ഈ പ്രായംകുറഞ്ഞ സംവിധായകന്റെ ചിത്രം പ്രദര്‍ശനം തുടങ്ങിയത്. അന്നത്തെ കാലത്ത് 1,75,000 രൂപ ചിലവഴിച്ചാണ് രാംദാസ് ന്യൂസ്‌പേപ്പര്‍ ബോയ് ഒരുക്കിയത്. പിന്നീട് 1975ല്‍ നിറമാല, 1981ല്‍ വാടകവീട്ടിലെ അതിഥി എന്നീ സിനിമകളും സംവിധാനം ചെയ്തു. 2008 ല്‍ കെ സി ദാനിയേല്‍ പുരസ്ക്കാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു.
Leave a Reply