Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 7, 2026 3:23 am

Menu

Published on November 13, 2014 at 10:09 am

സംവിധായകന്‍ രവി ചോപ്ര അന്തരിച്ചു

director-ravi-chopra-passed-away

മുംബൈ: ബോളിവുഡ് സിനിമാ സംവിധായകനും നിർമാതാവുമായ രവി ചോപ്ര (68) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് മൂന്നരയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ അലട്ടിയിരുന്ന അദ്ദേഹത്തെ രണ്ടു ദിവസം മുമ്പാണ് വീണ്ടും മുംബയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചോപ്രയെ പ്രവേശിപ്പിച്ചത്. അന്തരിച്ച സംവിധായകൻ ബി.ആർ.ചോപ്രയുടെ മകനായ രവി ചോപ്ര ദ ബേർണിംഗ് ട്രെയിൻ, ബാഗ്ബാൻ, ബാബുൽ, മസ്ദൂർ, ദാഹ്‌ലീസ് തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.കൂടാതെ ടെലിവിഷന്‍ പരമ്പരയായ മഹാഭാരതത്തിന്റെ സംവിധായകനെന്നനിലയിലും രവി ചോപ്ര ശ്രദ്ധേയനാണ്. അമിതാഭ് ബച്ചന്‍ നായകനായ ഭൂത്‌നാഥ്, ഭൂത്‌നാഥ് റിട്ടേണ്‍സ് എന്നീ ചിത്രങ്ങളുടെ നിര്‍മാതാവാണ് ഇദ്ദേഹം.ഭാര്യയും മൂന്ന് മക്കളുമുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News