Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2026 11:57 am

Menu

Published on October 9, 2013 at 10:56 am

നസ്രിയയ്ക്കെതിരെ വെളിപ്പെടുത്തലുമായി ‘നയ്യാണ്ടി’ സംവിധായകന്‍

director-replied-for-nazriya-naseem

‘നയ്യാണ്ടി’ എന്ന ചിത്രത്തില്‍ തന്റെ അനുമതിയില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ച് നഗ്നത ചിത്രീകരിച്ചു എന്ന് ആരോപിച്ച് നടി നസ്രിയ ചിത്രത്തിന്റെ സംവിധായകന്‍ സര്‍ഗുണത്തിനും നിര്‍മ്മാതവ് കതിരേശനും എതിരെ വഞ്ചനാ കുറ്റത്തിന് ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത് തൊട്ട് പിന്നാലെയാണ് നസ്രിയയ്ക്കെതിരെ വെളിപ്പെടുത്തലുമായി സംവിധായകന്‍ സര്‍ഗുണം രംഗത്തെത്തിയത്. നസ്രിയയുടെ അനുമതിയോടെ തന്നെയാണ് വിവാദമായ രംഗങ്ങള്‍ ചിത്രീകരിച്ചതെന്ന് സംവിധായകന്‍ പറഞ്ഞു. നസ്രിയ ഞങ്ങള്‍ക്കെതിരെ നടത്തുന്ന പരാമര്‍ശങ്ങള്‍ നിങ്ങളെല്ലാവരും അറിഞ്ഞു കാണുമല്ലോ. ചിത്രത്തിന്റെ ട്രെയിലറില്‍ കാണിക്കുന്ന രംഗങ്ങളിലും ‘ഇനിക്ക ഇനിക്ക…’ എന്ന പാട്ടിനു വേണ്ടിയും നസ്രിയയുടെ ക്ലോസ് ഷോട്ടുകള്‍ എടുക്കാന്‍ ഞങ്ങള്‍ ഡ്യുപ്പിനെ ഉപയോഗിച്ചു എന്നാണല്ലോ ആരോപണം. എന്നാൽ ചിത്രത്തിന്റെ ട്രെയിലറില്‍ കാണുന്ന രംഗത്തിലോ, ‘ഇനിക്ക ഇനിക്ക…’ എന്ന പാട്ടിനുവേണ്ടിയോ ഒരു സെക്കന്‍ഡ്‌ പോലും ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടില്ലെന്ന് സംവിധായകന്‍ പറഞ്ഞു. ഇനിക്ക ഇനിക്ക… എന്ന പാട്ടിന്റെ ഒരു സെക്കന്‍ഡില്‍ പോലും ഞാന്‍ ഒരു ഡ്യുപ്പിനെ ഉപയോഗിച്ചിട്ടില്ല. നസ്രിയ തന്നെയാണ് ആ പാട്ടില്‍ മുഴുവനായും അഭിനയിച്ചതെന്നും സംവിധായകന്‍ പറഞ്ഞു. പിന്നീട് നസ്രിയ എന്തിനാണ് ഈ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ചിലപ്പോള്‍ സ്വന്തം പബ്ലിസിറ്റിക്ക് വേണ്ടി ആവാമെന്നും സര്‍ഗുണം കൂട്ടിച്ചേര്‍ത്തു. ആ പറയുന്ന സീന്‍ നസ്രിയക്ക് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെങ്കില്‍ അത് ട്രെയിലറില്‍ നിന്നും മുറിച്ചു മാറ്റാന്‍ ഞാന്‍ തയ്യാറാണ്. പക്ഷെ മാധ്യമങ്ങള്‍ക്കൊപ്പമിരുന്ന് നസ്രിയ ഈ ചിത്രം കണ്ടിട്ട് ‘ഇനിക്ക ഇനിക്ക…’ എന്ന പാട്ടില്‍ അഭിനയിച്ചത് താനല്ല എന്ന് തെളിയിക്കാന്‍ കഴിയുമോയെന്നും സംവിധായകന്‍ ചോദിക്കുന്നു. ഈ ചിത്രത്തിന്റെ നിര്‍മ്മിതാവായ കതിരേശന്‍ കുറച്ചു ദിവസങ്ങള്ക്ക് മുൻപ് ഫെയസ്ബൂക്കില്‍ പോസ്റ്റ് ചെയ്ത നസ്രിയയുടെ സെക്‌സിയായ ഫോട്ടോയാണ് പരാതിക്ക് കാരണമായത്. ധനുഷും നസ്രിയും ഇഴുകിചേര്‍ന്നു നില്‍ക്കുന്ന ഒരു ഫോട്ടോയും ‘ നസ്രിയ എ ഡിഫറന്റ് ആക്ടറസ്’ എന്ന പേരിലാണ് ശരീരഭാഗം പ്രദര്‍ശിപ്പിക്കുന്ന ക്ലോസപ്പ് പോസറ്റ് ചെയ്തത്. ഈ ചിത്രം പോസ്റ്റ് ചെയ്ത ഒരു മണിക്കുറിനകം 4000 ലൈക്കുകളാണ് ഇതിന് ലഭിച്ചത്. എന്നാല്‍ പിന്നീട് വള്‍ഗറായ കമന്റുകള്‍ വന്നുതുടഞ്ഞിയതോടെ ഫോട്ടോ പിന്‍വലിക്കുകയായിരുന്നു. തന്റെതെന്ന പേരില്‍ മറ്റൊരാളുടെ ശരീരഭാഗം ചിത്രിത്തില്‍ ഉള്‍പ്പെടുത്തിയ സംവിധായകനെതിരെയും നിര്‍മ്മിതാവിനെതിരെയും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മലയാളി യുവനടി നസ്രിയ നസീം അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News