Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ :ബോളിവുഡ് നടി ഗീതിക ത്യാഗിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ സംവിധായകൻ സുഭാഷ് കപൂറിനെ പോലീസ് അറസ്റ്റ് ചെയ്തു.രണ്ടു മാസം മുൻപാണ് സുഭാഷ് കപൂറിനും തിരക്കഥാകൃത്ത് ഡാനിഷ് റാസയ്ക്കുമെതിരെ ഗീതിക പരാതി നൽകിയിരുന്നത്.ഡാനിഷ് റാസ ഇപ്പോൾ ഒളിവിലാണ്.ഏപ്രിൽ 14 ന് തൻറെ വീട്ടിൽ മദ്യപിച്ചെത്തിയ സുഭാഷും റാസയും തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് നടി പരാതിയിൽ പറയുന്നത്.അതിനു ശേഷം പല സ്ഥലങ്ങളിൽ വെച്ച് സുഭാഷ് തന്നോട് മോശമായി പെരുമാറിയെന്നും പരാതിയിൽ പറയുന്നുണ്ട്.കേസ് ഒതുക്കിതീർക്കാൻ സുഭാഷ് കപൂറിനോടും ഭാര്യ ഡിമ്പിളിനോടും ഗീതിക ഈ വിഷയം സംസാരിക്കുന്നതും അവസാനം സംവിധായകനെ തല്ലുന്നതുമായ വീഡിയോ ഗീതിക ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.ഈ വീഡിയോയിൽ മകൻറെ ഭാവിയെ ഓർത്ത് സംഭവം പുറത്ത് പറയരുതെന്ന് ഡിമ്പിൾ ഗീതികയോട് അപേക്ഷിക്കുന്നതായി കാണാം.ദേശീയ വനിതാ കമ്മീഷനും ഈ കേസിൽ ഇടപ്പെട്ടിരുന്നു.ഇയാളുമായി ഇടപെടുന്ന മറ്റ് പെണ്‍കുട്ടികളും ഇതറിയാനാണ് താൻ ഇത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തതെന്ന് ഗീതിക പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ സുഭാഷിനെ പിന്നീട് ജാമ്യത്തിൽ വിട്ടു.
Leave a Reply