Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:38 am

Menu

Published on November 19, 2013 at 11:55 am

സ്വര്‍ണക്കടത്ത്:ഇടവേള ബാബുവിനെ ചോദ്യംചെയ്തു

directorate-of-revenue-intelligence-questioned-cinema-actor-idavela-babu

കൊച്ചി:കരിപ്പൂര്‍ കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട്‌ നടന്‍ ഇടവേള ബാബുവിനെ ഡി.ആര്‍.ഐ ചോദ്യം ചെയ്‌തു.ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് ആണ് ചോദ്യം ചെയ്തത്.കേസിലെ മുഖ്യപ്രതിയായ നബീലിന്റെ കൊച്ചിയിലെ ഫ്ലാറ്റില്‍ ഇടവേള ബാബു നിത്യസന്ദര്‍ശകനായിരുന്നെന്ന വിവരത്തെ തുടര്‍ന്നാണ്‌ ചോദ്യം ചെയ്‌തത്‌.രാവിലെ 11ന്‌ തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകിട്ട്‌ 4 വരെ നീണ്ടു.കള്ളക്കടത്തില്‍ തനിക്ക്‌ യാതൊരു പങ്കുമില്ലെന്ന്‌ ഇടവേള ബാബു ഡി.ആര്‍.ഐക്ക്‌ മൊഴി നല്‍കി. കേസിലെ പ്രതിയായ നബീലിനെ പരിചയമുണ്ടെന്ന്‌ ബാബു സമ്മതിച്ചു.ഗള്‍ഫില്‍വച്ച്‌ ചില താര സംഘടനാ പരിപാടിയുമായി ബന്ധപ്പെട്ടാണ്‌ പരിചയം.കള്ളക്കടത്തിന്‌ ചെന്നൈയില്‍ അറസ്‌റ്റിലായ ഹബീബ്‌ എന്ന ആളുമായും തനിക്ക്‌ പരിചയമുണ്ടെന്നും ബാബു സമ്മതിച്ചതായാണ്‌ അറിവ്‌.ഒരു സിനിമാ പ്രോജക്‌ടുമായി ബന്ധപ്പെട്ടാണ്‌ കൊച്ചിയിലെ നബീലിന്റെ ഫ്‌ളാറ്റില്‍ സന്ദര്‍ശനം നടത്തിയതെന്നും ഇവര്‍ കള്ളക്കടത്തുകാരായിരുന്നുവെന്ന്‌ തനിക്കറിയില്ലായിരുന്നെന്നും ഇടവേള ബാബു മൊഴി നല്‍കിയതായാണ്‌ അറിയുന്നത്‌.

Loading...

Leave a Reply

Your email address will not be published.

More News