Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൗംഗ്ലിയുടെ കഥ പറയുന്ന ‘ജംഗിള്‍ ബുക്ക്’ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.ഡിസ്നിയാണ് ത്രീഡിയില്‍ ഒരുങ്ങുന്ന ജംഗിള്‍ ബുക്ക് സിനിമയുടെ ആദ്യ ടീസര്‍ പുറത്തിറക്കിയത്. 1967ല്‍ പുറത്തിറങ്ങിയ അനിമേഷന്‍ ചിത്രത്തിന്‍റെ റിമേയ്ക്ക് ആണ് ജംഗിള്‍ ബുക്ക് 3ഡി. ചിത്രം സംവിധാനം ചെയ്യുന്നത് ജോണ്‍ ഫേവ്രൊ ആണ്. അനിമേഷന്‍ കൂടാതെ ജീവനുള്ള കഥാപാത്രങ്ങളെ വെച്ച് ഷൂട്ട് ചെയ്ത രംഗങ്ങളും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുള്ളത് ഹോളിവുഡിലെ പ്രമുഖ നടീനടന്മാരാണ്. മൗഗ്ലിയായി അഭിനയിക്കുന്നത് ഇന്ത്യൻ വംശജനായ നീൽ സേത്തി എന്നതാണ് സിനിമയുടെ പ്രധാന പ്രത്യേകത. കൊടുംകാട്ടില്‍ അകപ്പെട്ട് പോകുന്ന മൌഗിയെന്ന കുഞ്ഞിന്റെ കഥയാണ് ജംഗിള്‍ബുക്ക്. ആ കുഞ്ഞിനെ പിന്നീട് ചെന്നായ്കൂട്ടമാണ് ഭക്ഷവും സ്നേഹവും നല്‍കി വളർത്തിയത്. ചിത്രത്തിന് പശ്ചാത്തലമൊരുക്കിയത് ഇന്ത്യയിലെ കാടുകളായിരുന്നു.
വോള്‍ഫ്ഗാങ് റീതെര്‍മാനായിരുന്നു ഈ അനിമേഷന്‍ ചിത്രത്തിന്റെ നിര്‍മാതാവ്. അദ്ദേഹത്തിന്റെ മരണത്തിന് മുന്‍പെടുത്ത അവസാനചിത്രമെന്ന ഖ്യാതിയും ജംഗിള്‍ ബുക്കിനുണ്ട്. 1967 ഒക്ടോബര്‍ 18നാണ് വാള്‍ട് ഡിസ്നി ജംഗിള്‍ ബുക്ക് സിനിമയാക്കി പുറത്തിറക്കുന്നത്.സംസാരിക്കുന്ന ചെന്നായയും, കടുവയും, കരടിയും നിറയുന്ന അത്ഭുതലോകമായിരുന്നു ജംഗിള്‍ ബുക്ക്. അടുത്തവര്‍ഷം ഏപ്രിലില്‍ ആയിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.
–
Leave a Reply