Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 12:30 pm

Menu

Published on June 11, 2013 at 9:33 am

ജില്ലാ ബാങ്ക് തെരഞ്ഞെടുപ്പ് -സര്‍ക്കാര്‍ നടപടി ഹൈകോടതി ശരിവെച്ചു

district-bank-selection-in-kerala-high-court-approved

ജില്ലാ സഹകരണബാങ്ക് ഭരണസമിതികള്‍ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിലൂടെ പുതിയ സമിതി രൂപവത്ക്കരിച്ച സര്‍ക്കാര്‍ നടപടി ഹൈകോടതി ശരിവെച്ചു. സഹകരണ നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തതിന്‍െറ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് ചോദ്യം ചെയ്യാനാവില്ലന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എ.എം. ഷെഫീഖിന്‍െറ ഉത്തരവിട്ടത്.നിയമത്തില്‍ ഭേദഗതി വരുത്തിയത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച രജിസ്ട്രാറുടെ ഉത്തരവും സാധുവാണെന്ന് കോടതി വ്യക്തമാക്കി. പിരിച്ചുവിടപ്പെട്ട 13 ജില്ലാ ഭരണ സമിതി പ്രതിനിധികള്‍ സമര്‍പ്പിച്ച ഹരജികളാണ് കോടതി തള്ളിയത്.ജില്ലാ ബാങ്ക് അംഗങ്ങളുടെ കാര്യത്തില്‍ നിയമഭേദഗതി വരുത്തി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തടയാനാകില്ലന്ന് കോടതി പറഞ്ഞു.തെരഞ്ഞെടുപ്പ് നടത്തിയ രീതിയില്‍ ആക്ഷേപമുണ്ടെങ്കില്‍ അനുയോജ്യമായ വേദിയില്‍ അപ്പീല്‍ നല്‍കാമെന്നും കോടതി വ്യക്തമാക്കി. സ്പെഷല്‍ ഗവ. പ്ളീഡര്‍ ഡി. സോമസുന്ദരം, സീനിയര്‍ ഗവ. പ്ളീഡര്‍ കെ.കെ. സെയ്തലവി എന്നിവര്‍ സർക്കാരിനുവേണ്ടി ഹാജരായി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News