Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലക്‌നൗ: ഈ വീഡിയോ കാണുന്നവര്‍ സ്വാഭാവികമായും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ‘നിങ്ങളും ഒരു അമ്മയാണോ?ഒരു വയസുള്ള കുഞ്ഞിനെ അമ്മ ക്രൂരമായി മർദ്ദിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ബറേലിയിലാണു ഞെട്ടിക്കുന്ന സംഭവം. കുഞ്ഞിന്റെ ശരീരത്തില്‍ പതിവായി മുറിവുകള്‍ കണ്ട് സംശയം തോന്നിയ ഭര്‍ത്താവ് മുറിയില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. ഭാര്യ പൂനത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഭര്‍ത്താവ് ദീപക് ചതുര്‍വേദി ഡിഐജിക്കു പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങളും കൈമാറിയിട്ടുണ്ട്.ഭാര്യ തന്നെ ഭര്‍ത്താവായി പരിഗണിക്കുന്നില്ലെന്നും തന്‍റെ കുഞ്ഞിന്‍റെ ജീവനു തന്നെ ഭീഷണിയാണെന്നും ദീപക് പരാതിയില്‍ പറയുന്നു. അതേ സമയം സ്ത്രീധനത്തിനു വേണ്ടി തന്‍റെ മകളെ ദീപക് നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും മകള്‍ക്കു ലഹരി മരുന്ന് നല്‍കാറുണ്ടെന്നും പൂനത്തിന്‍റെ പിതാവ് ആരോപിച്ചു.
–
–
Leave a Reply