Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: തിരുവനന്തപുരം സിഇടിയില്‍ വിദ്യാര്‍ഥിനി ക്യാമ്പസിനുള്ളില്‍ ജീപ്പിടിച്ച് മരിച്ച സംഭവത്തില്‍ ഉള്‍പ്പടെ കേരളത്തിലെ മിക്ക ക്യാമ്പസുകളിലും നടക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം പ്രേമം പോലുള്ള സിനിമകളാണെന്ന് ഡിജിപി സെന്‍കുമാര്‍.പ്രേമം സിനിമയെ താന്‍ കുറ്റപ്പെടുത്തുന്നില്ലെന്നും സിഇടിയിലെ സംഭവത്തില്‍ കോളജ് അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രേമം സിനിമ പുറത്തിറങ്ങിയതു മുതല്‍ ചിത്രത്തിലെ താരങ്ങളുടെ വസ്ത്രധാരണത്തെ അനുകരിച്ച് കോളജില്‍ വിദ്യാര്‍ഥികള്‍ എത്തുന്നത് പതിവാണ്. ഇത്തരത്തില്‍ വസ്ത്രം ധരിച്ച് എത്തിയ വിദ്യാര്‍ഥികളെ കോളജില്‍ നിന്നും പുറത്താക്കിയതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ പുറത്തുവന്നിരുന്നു.
Leave a Reply