Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലപ്പുറം: പാവങ്ങളുടെ ഡോക്ടർ എന്നറിയപ്പെടുന്ന ഡോ.പി സി ഷാനവാസ് (36) അന്തരിച്ചു.ഹൃദയാഘാതം മൂലം ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ഇന്നലെ കോഴിക്കോട്ടു നിന്നും സുഹൃത്തിനൊപ്പം മലപ്പുറത്ത് വീട്ടിലേക്ക് കാറിൽ മടങ്ങുകയായിരുന്നു ഷാനവാസ്. പിൻസീറ്റിലിരുന്ന ഷാനവാസ് യാത്രാമധ്യേ അബോധാവസ്ഥയിലാവുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. മലപ്പുറം ജില്ലയിലെ കിഴക്കന്‍ കുടിയേറ്റ മേഖലയിലെ ആദിവാസികള്‍ക്കിടയില്‍ ആതുരസേവനത്തിനായി ഉഴിഞ്ഞു വെച്ച ജീവിതമായിരുന്നു ഡോ. ഷാനവാസിന്റേത്. സര്‍ക്കാര്‍ ആശുപത്രിയിലെ ജോലി സമയത്തിന് ശേഷം പാവപ്പെട്ട ആദിവാസികള്‍ക്കിടയില്‍ സൗജന്യ സേവനം നടത്തിയാണ് ഡോക്ടര്‍ ശ്രദ്ധേയനായത് . സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന അദ്ദേഹത്തിന് നല്ല പിന്തുണയും ലഭിച്ചിരുന്നു. മരുന്നുമാഫിയക്കെതിരായ പോരാട്ടവും ഷാനവാസിനെ ശ്രദ്ധേയനാക്കി. പൊതുജനാരോഗ്യ രംഗവും കച്ചവടമായ കാലത്ത് പൊതു ജനങ്ങളുടെ പക്ഷത്തുനിന്നുള്ള പോരാട്ടങ്ങളായിരുന്നു ഷാനവാസിന്റേത്.അടുത്തിടെ നിലമ്പൂരില്‍നിന്ന് ഷാനവാസിനെ പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയിലേക്ക് സ്ഥലം മാറ്റിയിരുന്നു.ഇതിനെതിരെ ഓണ്‍ലൈന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ നടത്തിയ പോരാട്ടത്തിനൊടുവില്‍, അധികാര കേന്ദ്രങ്ങളില്‍നിന്ന് തിരിച്ചടി നേരിട്ട്, കടുത്ത മാനസിക സംഘര്‍ഷങ്ങളിലായിരുന്നു ഷാനവാസ്. നിലമ്പൂരിനടുത്ത വടപുറം പുള്ളിച്ചോല വീട്ടില്‍ പി മുഹമ്മദ് ഹാജിയുടെയും പി കെ ജമീല ഹജ്ജുമ്മയുടെയും മകനാണ് ഡോക്ടര്‍ ഷാനവാസ്. അവിവാഹിതനായിരുന്നു. സഹോദരങ്ങളായ ശിനാസ് ബാബു, ഷമീല എന്നിവര്‍ ഡോക്ടര്‍മാരാണ്. സഹോദരങ്ങള്‍ വിദേശത്താണ് . അവര്‍ നാളെ രാവിലെയോടു കൂടിയേ നാട്ടിലെത്തൂ. മൃതദേഹം ഇപ്പോള്‍ കോഴിക്കോടെ മെഡിക്കല്‍കോളേജ് മോര്‍ച്ചറിയിലാണ്.
–
–
–
Leave a Reply