Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബ്രസീലിയ:യുവാവിൻറെ വയറ്റിൽ നിന്നും മത്സ്യത്തെ ജീവനോടെ പുറത്തെടുക്കുന്നതിൻറെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ഡോക്ടർമാർക്കെതിരെ പരാതി. ബ്രസീലിലെ ലോന്‍ദ്രിനയില്‍ 39 വയസുകാരൻറെ കുടലിൽ നിന്നും മത്സ്യത്തെ ജീവനോടെ പുറത്തെടുത്തു. നാല് അടിയോളം വളരുന്ന കടൽ മത്സ്യമാണ് യുവാവിൻറെ കുടലിൽ കുടുങ്ങിയത്. ലോന്‍ദ്രിന സര്‍വകലാശാല ആശുപത്രിയില്‍ വെച്ചാണ് യുവാവിന് ശസ്ത്രക്രിയ നടത്തിയത്. ഈ ശസ്ത്രക്രിയയുടെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ പുറത്തുവിട്ട ഡോക്‌ടര്‍മാര്‍ക്കെതിരെ യുവാവ്തന്നെയാണ് പരാതി നല്കിയത്. ആശുപത്രിയിൽ നിന്നും പോയ ശേഷമാണ് തന്നെ ശസ്‌ത്രക്രിയയക്കു വിധേമാക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പടരുന്ന വിവരം യുവാവ് അറിഞ്ഞത് .സര്‍ജൻറെ കൈയില്‍നിന്നു വഴുതിമാറാന്‍ മീന്‍ ശ്രമിക്കുന്നതും ഡോക്‌ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും മീനിനു ജീവനുണ്ടെന്നു തിരിച്ചറിഞ്ഞു ചിത്രമെടുക്കാന്‍ തിരക്കുകൂട്ടുന്നതും ഈ വീഡിയോയിൽ കാണാം. യുവാവ് നൽകിയ പരാതിയെ തുടർന്ന് ശസ്‌ത്രക്രിയാ മുറികളില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിന് സര്‍വകലാശാല ഡീന്‍ നദീന മൊറേനോ നിരോധനം ഏർപ്പെടുത്തി.
–
Leave a Reply