Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രണ്ടു വര്‍ഗത്തില്‍പ്പെട്ട ജീവികള്‍ തമ്മിലുള്ള സൗഹൃദം അത്ര അപൂര്‍വമല്ല. അത്തരത്തിലുള്ള ഏതാനും ഉദാഹരവണങ്ങള്‍ നമ്മള്‍ മുന്‍പ് കണ്ടിട്ടുള്ളതാണ്. എന്നാല്‍ കരയിലും വെള്ളത്തിലും ജീവിക്കുന്ന രണ്ട് ജിവികള്‍ തമ്മിലുള്ള സൗഹൃദമോ?
കടലില്‍ ഡോള്‍ഫിനൊപ്പം നീന്തുന്ന നായയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഓസ്‌ട്രേലിയയിലെ റോക്കിങ്ഹാം ബീച്ചില്‍ നിന്നുളള ദൃശ്യങ്ങളാണിവ. തീരത്തോടു ചേര്‍ന്നു നീന്തുന്ന ബോട്ടില്‍ നോസ് ഗണത്തില്‍ പെട്ട ഡോല്‍ഫിനും ഗോള്‍ഡന്‍ റിട്രീവര്‍ വിഭാഗത്തില്‍ പെട്ട നായയുമാണ് ദൃശ്യങ്ങളിലെ താരങ്ങള്‍.
നായയുടെ ചുറ്റും വട്ടമിട്ടു നീന്തുന്ന ഡോള്‍ഫിനെയും ദൃശ്യങ്ങളില്‍ കാണാം. മറ്റു ജീവികളുമായി അടുത്തിടപഴകാന്‍ ഇഷ്ടപ്പെടുന്ന ജീവിയാണ് ഡോള്‍ഫിന്‍. ഇതാകാം നായയുമായി നീന്തിക്കളിക്കാന്‍ ഡോല്‍ഫിനെ പ്രേരിപ്പിച്ചതെന്ന് ഡോല്‍ഫിനുകളുടെ സ്വഭാവത്തെക്കുറിച്ചു പഠിക്കുന്ന ഡോക്ടര്‍ ജസ്റ്റിന്‍ ഗ്രെഗ് പറഞ്ഞു.
ഇരതേടുന്നതിന്റെ ഭാഗമായാണ് ഡോള്‍ഫിനുകള്‍ സാധാരണയായി തീരത്തോടു ചേര്‍ന്നു നീന്തുന്നത്. ഇങ്ങനെ തീരത്തെത്തിയപ്പോഴാകാം നായയുമായുള്ള ചങ്ങാത്തം. നായ ഡോള്‍ഫിനെ പിടിക്കാനിറങ്ങിയതാണെന്നും ഡോള്‍ഫിന്‍ നായയെ പിടിക്കാഞ്ഞതു ഭാഗ്യമാണെന്നുമുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.
Leave a Reply