Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 1:47 pm

Menu

Published on January 31, 2017 at 12:37 pm

വളര്‍ത്തു നായയെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പണയം വെച്ച് യുവതിയുടെ സാഹസം

dog-rescued-from-freezing-lake-ice-alexandra-palace-london

ലണ്ടന്‍: തണുത്തുറഞ്ഞ തടാകത്തില്‍ അകപ്പെട്ടു പോയ തന്റെ വളര്‍ത്തു നായയെ രക്ഷിക്കാന്‍ യുവതിയുടെ സാഹസം.  സ്വന്തം ജീവന്‍ തന്നെ പണയം വെച്ച് തണുത്തുറയുന്ന തടാകത്തിലേക്ക് എടുത്ത് ചാടിയ യുവതിയുടെ പ്രവൃത്തി അവരെ സോഷ്യല്‍മീഡിയയില്‍ താരമാക്കി.

dog-rescued-from-freezing-lake-ice-alexandra-palace-london

വടക്കേ ലണ്ടനിലെ അലക്‌സാണ്ട്ര പാലസിലുള്ള തടാകത്തിലായിരുന്നു സംഭവം. യുവതിക്കൊപ്പം നടക്കാനിറങ്ങിയ വളര്‍ത്തുനായ പക്ഷിയെ പിടിക്കാനായി തണുത്തുറഞ്ഞ തടാകത്തിലൂടെ ഓടിയപ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു.

dog-rescued-from-freezing-lake-ice-alexandra-palace-london1

കരയില്‍ നിന്നും ഏകദേശം പത്തു മീറ്റര്‍ അകലെ മുങ്ങിത്താഴുകയായിരുന്നു നായ. തന്റെ വളര്‍ത്തു നായയെ രക്ഷിക്കാന്‍ യുവതിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ജാക്കറ്റും ഷൂവും ഊരി കരയില്‍ വച്ച് സമീപത്തിരുന്ന റെസ്‌ക്യൂ ടയറുമണിഞ്ഞ് തടാകത്തിലേക്കു ചാടി.

സ്വന്തം ജീവന്‍ പോലും പണയം വച്ചാണ് യുവതി തണുത്തുറഞ്ഞു കിടന്ന തടാകത്തിലേക്ക് എടുത്ത് ചാടിയത്. നായയുടെ സമീപത്തേക്ക് നീന്തിയെത്തിയ യുവതി മുങ്ങിത്താഴുന്ന നായയുടെ കോളറില്‍ പിടിച്ച് തിരികെ കരയിലേക്കു നീന്തി രക്ഷപ്പെടുത്തുകയായിരുന്നു.

dog-rescued-from-freezing-lake-ice-alexandra-palace-london3

സംഭവം നടക്കുമ്പോള്‍ സമീപത്തുണ്ടായിരുന്നവര്‍ പകര്‍ത്തിയ യുവതിയുടെ സാഹത്തിന്റെ ചിത്രങ്ങള്‍ക്ക് സോഷ്യല്‍മീഡിയയില്‍ വലിയ ശ്രദ്ധയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. യുവതിയുടെ ധൈര്യത്തെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

dog-rescued-from-freezing-lake-ice-alexandra-palace-london4

Loading...

Leave a Reply

Your email address will not be published.

More News