Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 9, 2025 5:42 am

Menu

Published on June 19, 2014 at 2:59 pm

ശൈത്യകാലത്ത് ദക്ഷിണ ചൈനയിലെ ക്രൂര ഭക്ഷ്യമേള !!!

dogs-eaten-at-annual-chinese-festival

ദക്ഷിണ ചൈനയിലെ യുലിൻകാരുടെ കർക്കിടക സംക്രാന്തി ആഘോഷത്തോടനുബന്ധിച്ചുള്ള പ്രധാന ഇനമാണ് ഭക്ഷ്യമേള. ശൈത്യകാലത്ത് നല്ല ആരോഗ്യത്തിനു വേണ്ടി ഈ ഭക്ഷ്യമേളയിൽ ചിക്കൻ വിഭവങ്ങളോ മറ്റോ അല്ല വിളമ്പുന്നത്.ഇവിടുത്തെ ആളുകൾക്ക് അതിനേക്കാൾ ഏറ്റവും പ്രധാനം നായയിറച്ചിയാണ്. നായകളെയും ലിച്ചി പഴവും കഴിക്കുന്നതും മദ്യപിക്കുന്നതും ശൈത്യകാലത്ത് ആരോഗ്യത്തെ സംരക്ഷിക്കാൻ സഹായിക്കുമെന്നാണ് ഇവിടുത്തെ ആളുകളുടെ വിശ്വാസം.എന്നാൽ ഈ പ്രാവശ്യം യുലിൻകാർ നേരത്തേ തന്നെ നായകളെ കൊന്നു തിന്നാൻ തുടങ്ങിയിട്ടുണ്ട്.മൃഗ സംരക്ഷണ പ്രവർത്തകർ ഈ മേളയ്ക്കെതിരെ ശക്തമായി രംഗത്തുണ്ട്.ഇത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ മുഖേന പ്രചാരണവും ഓണ്‍ലൈൻ ഹർജിയിൽ ഒപ്പ് ശേഖരണവും ഇവർ നടത്തുന്നു. യുലിൻ നിവാസികൾ നായകളെ കൊന്ന് കൂട്ടിയിരിക്കുന്നതും തൊലിയുരിച്ച് കൊളുത്തിൽ കെട്ടിത്തൂക്കിയിട്ടുമുള്ള ചിത്രങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.തെരുവ് നായകളെയും മോഷ്ടിക്കുന്ന വളർത്തു നായകളെയുമാണ് ഇവർ കഴിക്കുന്നത്. 2011 ൽ പൊതു ജനങ്ങളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ഷെൻജിയാങ് പ്രവിശ്യയിലെ നായ തീറ്റ ആഘോഷം റദ്ദാക്കിയിരുന്നു.നായകൾക്ക് ശരിയായ വിധത്തിൽ രോഗ പ്രതിരോധ ചികിത്സ നൽകാറില്ലാത്തതിനാൽ ഇവയെ ഭക്ഷിക്കുന്നത് മനുഷ്യൻറെ ആരോഗ്യത്തിന് കാരണമാകുമെന്നും മൃഗാവകാശ പ്രവർത്തകർ പറഞ്ഞു.

Dog-Meat-In-Chinese-Market 3

Dog-Meat-In-Chinese-Market 2

Dog-Meat-In-Chinese-Market-

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News