Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 1:55 am

Menu

Published on March 22, 2019 at 5:11 pm

സർക്കാർ ജീവനക്കാർ സമൂഹമാധ്യമങ്ങളിലൂടെ രാഷ്ട്രീയ പോസ്റ്റിട്ടാൽ കുടുങ്ങും

dont-post-election-campaign-on-social-media-by-govt-staff

തിരുവനന്തപുരം: സർക്കാർ ജീവനക്കാരും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും സമൂഹമാധ്യമങ്ങളിലൂടെ സ്ഥാനാർഥികൾക്ക് അനുകൂലമായോ പ്രതികൂലമായോ പ്രചാരണം നടത്തരുതെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ മുന്നറിയിപ്പ്. രാഷ്ട്രീയബന്ധമുള്ള കുറിപ്പുകൾ ഇടാനോ ഷെയർ ചെയ്യാനോ പാടില്ല. ഇതിനു വിരുദ്ധമായി പ്രവർത്തിച്ചാൽ സസ്പെൻഷൻ ഉൾപ്പെടെ നടപടി നേരിടേണ്ടിവരും.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നേരിട്ടു കണ്ടെത്തിയില്ലെങ്കിലും മറ്റുള്ളവർ പരാതിപ്പെട്ടാൽ നടപടിയെടുക്കും. ഉദ്യോഗസ്ഥരും ജീവനക്കാരും രാഷ്ട്രീയപ്രചാരണത്തിൽ ഏർപ്പെടുന്നതും വിലക്കി. തിരഞ്ഞെടുപ്പ് ഏജന്റ്, പോളിങ്–കൗണ്ടിങ് ഏജന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കരുത്. പാർട്ടികളുടെ യോഗങ്ങളിലും പ്രചാരണ പരിപാടികളിലും പങ്കെടുക്കരുത്.

എംപിമാരും എംഎൽഎമാരുടെ അടക്കമുള്ളവർക്കു കുറഞ്ഞ നിരക്കിലോ സൗജന്യമായോ സർക്കാർ ഗെസ്റ്റ് ഹൗസുകളിൽ മുറി അനുവദിക്കാൻ പാടില്ല.

Loading...

Leave a Reply

Your email address will not be published.

More News