Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇടുക്കി : ഇടുക്കി ജില്ലയില്‍13 മണിക്കൂറിനിടെ തുടരെയുണ്ടായ ദുരന്തങ്ങളില്‍ 14 പേര്‍ മരിച്ചു. അടിമാലിക്ക് സമീപം ചീയപ്പാറ, ഇടുക്കിയില്‍ തടിയമ്പാട്, തൊടുപുഴയ്ക്ക് സമീപം മലയിഞ്ചി, അടിമാലിക്കടുത്ത് കുഞ്ചിത്തണ്ണി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്.ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം ഉരുള്‍പൊട്ടി മൂന്ന് മരണമാണ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് നാടിനെ നടുക്കിയ ദുരന്തം. വാളറ തോപ്പില്‍ക്കുടിയില്‍ ജോഷി മത്തായി(27), ദേവികുളം താലൂക്ക് ഓഫീസിലെ ഡ്രൈവര്‍ മൂന്നാര്‍ ശാന്താഭവനില്‍ രാജന്‍(35), പാലക്കാട് കല്‍മണ്ഡപം തെക്കേക്കര വീട്ടില്‍ ജിതിന്‍ ജോസ്(11) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ എട്ടുപേര്‍ അടിമാലി താലൂക്ക് ആസ്പത്രിയിലുണ്ട്.ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷവും മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നതിന് പതിനായിരവും വീതം അടിയന്തരമായി നല്‍കുവാന്‍ ഉത്തരവു നല്‍കിയതായി റവന്യുമന്ത്രി വ്യക്തമാക്കി. ഉരുള്‍പൊട്ടലിനെത്തുടര്‍ന്നുണ്ടായ സാഹചര്യം നേരിടുന്നതിന് ദേശീയ ദുരന്തനിവാരണ സേനയുടെ സഹായവും തേടിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പേമാരിയും കാറ്റും സംസ്ഥാനവ്യാപകമായി നാശം വിതക്കുകയാണ്.പെരുമഴ കാരണം സംസ്ഥാനത്തെ അറുപതിലേറെ ഡാമുകള്‍ തുറന്നു. മഴ തുടരുകയാണെങ്കില്‍ വലിയ അണക്കെട്ടുകളും തുറന്നുവിടേണ്ടിവരും എന്ന സ്ഥിതിയാണ്.മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 133 അടി പിന്നിട്ടു. മൂന്നടി കൂടി ഉയര്‍ന്നാല്‍ ഡാം നിറയും. ഈ സാഹചര്യത്തില്‍ കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Leave a Reply