Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗുരുവായൂർ: ഗുരുവായൂരിൽ ഇനി എ.ടി.എം. മാതൃകയിൽ കുടിവെള്ളം ലഭ്യമാകും. അതും ഒരു രൂപക്ക് ഒരു ലിറ്റർ എന്ന തോതിൽ ആരംഭിക്കാനാണ് തീരുമാനം. ശബരിമല സീസണോടെ ഇതിനു തുടക്കമിടും. ഒരു മണിക്കൂറിനുള്ളിൽ 500 ലിറ്റർ വെള്ളം വരെ നൽകാൻ കെൽപ്പുള്ള രീതിയിലാണ് ഈ കൗണ്ടർ.
പണം നിക്ഷേപിച്ചയുടനെ താഴെയുള്ള പൈപ്പിനു ചുവട്ടിൽ കുപ്പിയോ പാത്രമോ വെച്ച് വെള്ളം സ്വീകരിക്കാം. എത്ര നാണയം ഇടുന്നു അതിനനുസരിച്ചുള്ള വെള്ളമായിരിക്കും ഇതിലൂടെ വരിക. ഐ.ആർ.ടി.സി.യാണ് ഇതിന്റെ നിർവഹണ ഏജൻസി.
ഗുരുവായൂരിലെ വടക്കേ നട അഗതിമന്ദിരത്തിനു മുമ്പിലായിരിക്കും ഇത് സ്ഥാപിക്കുക. അവിടെ നിലവിലുള്ള കിണർ ശുദ്ധീകരിച്ചു അതിൽ നിന്നും വെള്ളമെടുത്തു വലിയ ടാങ്കുകളിൽ സൂക്ഷിച്ചു ഈ കൗണ്ടറിലേക്ക് പൈപ്പ് ഇടാനാണ് പദ്ധതി. ഇതിന്റെ പ്രവർത്തന മേൽനോട്ടം കുടുംബശ്രീ പ്രവർത്തകർക്ക് നൽകുമെന്ന് നഗരസഭാ ചെയർ പെഴ്സ്ൻ അറിയിക്കുകയും ചെയ്തു.
Leave a Reply