Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായ്: റോഡിൽ നടത്തിയ അഭ്യാസപ്രകടനം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത എമിറേറ്റി യുവാവിന് 5,00,000 ദിർഹം പിഴ. ദുബായിലെ രണ്ട് റോഡുകളിലാണ് തൻറെ ഫോർ വീൽ വാഹനവുമായി 19 കാരൻ അഭ്യാസം കാണിച്ചത്. അൽ – ക്വാദ്ര, മെയ്ദാൻ റോഡുകളിലായിരുന്നു യുവാവിൻറെ പ്രകടനം. ഇതിൻറെ വീഡിയോ പകർത്തി ഇയാൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ യുവാവിൻറെ ലൈസൻസും വാഹനവും ദുബായ് പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. യുവാവ് വരുത്തിയ നാശനഷ്ടം കണക്കിലെടുത്ത് റോഡ്സ് ആൻറ് ട്രാൻസ്പോർട്ട് അതോറിറ്റി 500,000 ദിർഹം പിഴ ചുമത്തുകയും ചെയ്തു.
Leave a Reply