Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 17, 2025 9:18 pm

Menu

Published on January 6, 2014 at 4:24 pm

ഭാര്യയില്‍ നിന്ന് രക്ഷനേടാന്‍ യുവാവ്‌ തിരഞ്ഞെടുത്തത് ജയില്‍

drug-dealer-under-house-arrest-begs-for-jail-to-escape-wife

റോം:വീട്ടു തടങ്കല്‍ വേണോ,ജയില്‍ വേണോ എന്ന് ചോദിച്ചാല്‍ പെട്ടന്ന് പ്രതീക്ഷിക്കുന്ന മറുപടി വീട്ടു തടങ്കലില്‍ എന്നാവും.എന്നാല്‍ റോമില്‍ പ്രതിയെ വീട്ടു തടങ്കിലിലാക്കാന്‍ പോയ പൊലീസുകാരുടെ കണ്ണ് തള്ളിപ്പോയി.എനിക്ക് വീട്ടു തടങ്കല്‍ വേണ്ട,ജയില്‍ മതിയെന്നായിരുന്നു മറുപടി.കാരണം കേട്ടപ്പോഴാണ് പൊലീസുകാര്‍ മൂക്കത്ത് വിരല്‍ വച്ചത്.ഭാര്യയെ സഹിക്കാന്‍ കഴിയുന്നില്ലത്രെ.മയക്കുമരുന്ന് കേസില്‍ വീട്ടു തടങ്കലിന് ശിക്ഷിക്കപ്പെട്ട 32കാരനാണ് തന്നെ ജയിലടയ്ക്കൂ എന്ന് പൊലീസുകാരോട് കെഞ്ചിയത്.ഇറ്റലിയിലെ ലിവോണോയിലെ തുനേഷ്യക്കാരനായ വാലിദ് ചമ്പാനി മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കുറച്ചു ദിവസമായി വീട്ടു തടങ്കലിലായിരുന്നു.ഈ വിവരം അന്വേക്കാന്‍ പൊലീസുകാര്‍ എത്തിയപ്പോഴാണ് തനിക്ക് വീട്ടു തടങ്കല്‍ വേണ്ട ജയില്‍ മതിയെന്ന് ചമ്പാനി പറഞ്ഞത്.പൊലീസുകാര്‍ കാര്യം തിരക്കിയപപോള്‍ വാലിദ് ചമ്പാനി പറഞ്ഞു.’ഭാര്യയുടെ ശല്യം സഹിക്കാന്‍ കഴിയുന്നില്ല.ശല്യം സഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ വീട് വിട്ട് ഇറങ്ങാറാണ് പതിവ്.ഇപ്പോള്‍ വീട്ടുതടങ്കലിലായതു കാരണം അതിന് കഴിയുന്നില്ല.അതുകൊണ്ട് എനിക്ക് ജയില്‍വാസം മതി’.കോടതിയിലും ചാമ്പാനി ആവര്‍ത്തിച്ചു.ഭാര്യയുമായി തല്ലുകൂടി മടുത്തു.എനിക്ക് ജയില്‍ തന്നെ മതി.എന്തായാലും വാലിദിന്റെ അവസ്ഥ മനസ്സിലാക്കിയ പ്രദേശിക കോടതി അതിന് അനുവദിച്ചു. ഇപ്പോള്‍ ടസ്‌കാനിലെ ജയിലിലാണ് വാലിദ് ചമ്പാനി.ഇവിടെ വാലിദിന് പരമസുഖം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News