Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റിയാദ്: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ പാകിസ്താനി യുവാവ് ജയില്‍ ചാടി. മയക്കുമരുന്ന് കേസിലെ പ്രതിയായതുകൊണ്ട് മാത്രമല്ല പൊലീസ് ഇയാള്‍ക്ക് പിന്നാലെ പായുന്നത്. മാരകമായ സാംക്രമിക രോഗത്തിനടിമയാണ് ഇയാള്‍. ഇത്തരമൊരു രോഗി ജയിലിന് പുറത്തിറങ്ങുന്നത് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും എന്നത് പോലീസിനെയും ഭീതിയിലാക്കുന്നു. നാല്‍പ്പതുകാരനായ തടവുകാരനാണ് ശക്തമായ സുരക്ഷ സംവിധാനങ്ങളെ മറികടന്ന് രക്ഷപ്പെട്ടത്.
മയക്കുമരുന്ന് കടത്തിന് വധശിക്ഷ വരെ കിട്ടിയേക്കാവുന്ന രാജ്യമാണ് സൗദി. കേസില്‍ വിചാരണ തുടങ്ങാനിരിയ്‌ക്കെയാണ് പ്രതിയുടെ രക്ഷപ്പെടൽ. അതേ സമയം തടവുകാരന്റേ പേരും അയാളുടെ രോഗം എന്താണെന്നും വെളിപ്പെടുത്താന്‍ സൗദി പൊലീസ് തയ്യാറായിട്ടില്ല. അറബിക് ദിനപത്രമായ സദയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അധികം വൈകാതെ തന്നെ പാകിസ്താനിയെ പിടികൂടാമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
Leave a Reply