Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബീജിംങ് :അമിതമായി മദ്യപിച്ച അമ്മയുടെ മുലപ്പാല്‍ കുടിച്ച മൂന്ന് മാസം പ്രായമായ കുഞ്ഞ് മദ്യലഹരിയിലായി. തെക്കൻ ചൈനയിലാണ് സംഭവം നടന്നത്. മുലപ്പാൽ കുടിച്ച കുഞ്ഞ് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പികുകയായിരുന്നു. കുട്ടിയുടെ മുഖം ചുവക്കുകയും പനിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കുഞ്ഞിനെ അമ്മ ഷാംഗ് ഷിംഗ് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു.ഒരു പാർട്ടിയിൽ പങ്കെടുത്ത ഷാംഗ് ഷിംഗ് അരലിറ്ററോളം മദ്യം അകത്താക്കിയ ശേഷമാണ് കുഞ്ഞിനെ മുലയൂട്ടിയത്.മുലപ്പാലിലൂടെയാണ് മദ്യം കുഞ്ഞിൻറെ ശരീരത്തിലെത്തിയതെന്ന് കുഞ്ഞിനെ പരിശോധിച്ച ഡോക്ടർ പറഞ്ഞു. ആശുപത്രിയിലേക്ക് കൊണ്ടു വന്നപ്പോൾ കുട്ടി മദ്യലഹരിയിലായിരുന്നെന്ന് ആശുപത്രി അധികൃതർ പറയുന്നു.
Leave a Reply