Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 12:52 am

Menu

Published on February 13, 2014 at 11:38 am

മദ്യപിച്ച് 911 എന്ന നമ്പറിലേക്ക് വിളിച്ചയാൾക്ക് ജയില്‍ വാസവും 450 ഡോളര്‍ പിഴയും ശിക്ഷ വിധിച്ചു

drunk-man-arrested-for-calling-911

മദ്യപിച്ച് ലക്കുകെട്ട്  ഫോണ്‍ ചെയ്യുമ്പോൾ  ഇനി നിങ്ങൾ ഏത് നമ്പറിലേക്കാണ് വിളിച്ചതെന്ന് ശ്രദ്ധിക്കുക. ഇല്ലെങ്കിൽ ഇതുപോലെ ജയിൽ ശിക്ഷയും പിഴയും ലഭിച്ചെന്നു വരും.   ഫ്‌ളോറിഡയിലെ ജെയിംസ് മഹോണി എന്ന 51കാരൻ മദ്യപിച്ച്  911 എന്ന നമ്പറിലേക്ക്  വിളിച്ചതിന് ഇയാൾക്ക് ലഭിച്ചത് രണ്ടു ദിവസത്തെ ജയിൽവാസവും  450 ഡോളര്‍ പിഴയും ആണ്.    ഇയാള്‍ തന്റെ നികുതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനാണ് ഈ നമ്പറിലേക്ക്  വിളിച്ചത്. മദ്യത്തിന്റെ ലഹരിയിൽ ഇയാൾ ഒന്നും അറിഞ്ഞിരുന്നില്ല.  വിളി വന്നയുടനെ പോലീസ് സംഭവ സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു.എന്തെങ്കിലും വളരെ പ്രധാനപ്പെട്ട ആവശ്യമുണ്ടെങ്കില്‍ മാത്രം വിളിക്കാനുള്ള വടക്കേ അമേരിക്കയിലെ എമര്‍ജന്‍സി ഫോണ്‍ നമ്പറാണ് 911.അത്യാവശ്യമില്ലാതെ ഈ നമ്പറിലേക്ക് വിളിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്.

Loading...

Comments are closed.

More News