Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 17, 2026 2:16 pm

Menu

Published on March 30, 2015 at 1:04 pm

ഇനി യുഎഇ യില്‍ എമിഗ്രേഷന്‍ നടപടികള്‍ വെറും 20 സെക്കന്റിനുള്ളില്‍ പൂർത്തിയാക്കാം!

dubai-airport-passengers-will-clear-immigration-in-seconds

ദുബായ്: യുഎഇ യില്‍ ഇനി എമിഗ്രേഷന്‍ നടപടികള്‍ വെറും 20 സെക്കന്റിനുള്ളില്‍ പൂര്‍ത്തിയാക്കാം. സ്വദേശികള്‍ക്കും രാജ്യത്ത് റസിഡന്റ് വിസയിലുള്ള വിദേശികള്‍ക്കും വിമാനത്താവളങ്ങളില്‍ എളുപ്പത്തില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഗേറ്റ് സംവിധാനത്തില്‍ സൗജന്യ രജിസ്‌ട്രേഷനുള്ള സൗകര്യം ദൂബായ് എമിഗ്രേഷന്‍ ഒരുക്കുന്നു. ഒറിജിനല്‍ പാസ്‌പോര്‍ട്ട് സഹിതം ഗേറ്റ് നമ്പര്‍ ഏഴിനടുത്തുള്ള പവലിയനില്‍ എത്തുന്ന ആര്‍ക്കും സൗജന്യ രജിസ്ട്രഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്. ഏത് എമിറേറ്റിലെ വിസക്കാര്‍ക്കും സ്മാര്‍ട്ട് ഗേറ്റില്‍ റെജിസ്റ്റർ ചെയ്യാൻ കഴിയും. അതിനു ശേഷം എപ്പോഴാണെങ്കിലും രാജ്യം വിട്ട് പോകുമ്പോഴും രാജ്യത്ത് പ്രവേശിക്കുമ്പോഴും വിമാനത്താവളങ്ങളില്‍ ക്യൂവില്‍ നില്‍ക്കാതെ സ്മാര്‍ട്ട് ഗേറ്റ് വഴി കടക്കാനാവും. തിങ്കളാഴ്ച മുതല്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിക്കുന്ന ദുബായ് ഗവണ്‍മെന്റ് അച്ചീവ്‌മെന്റ് എക്‌സിബിഷനിലാണ് പൊതുജനങ്ങള്‍ക്ക് രജിസ്‌ട്രേഷനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍1 വരെ നടക്കുന്ന എക്‌സിബിഷനില്‍ പരമാവധി ആളുകള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് എമിഗ്രേഷന്‍ വിഭാഗം അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News