Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രവാസികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. അടുത്ത വർഷം മുതൽ ദുബായിൽ വീട്ടുവാടക കുറയാൻ പോകുന്നു. ആയിരക്കണക്കിന് വില്ലകളും അപ്പാർട്ട്മെൻറുകളും പണിതീരുന്നതോടെയാകും ഇതുണ്ടാകുകയെന്ന് റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ വർഷങ്ങളിൽ വാടകയിനത്തിൽ വൻ വർദ്ധനവാണ് വരുത്തിയിരുന്നത്. 2011നെ അപേക്ഷിച്ച് അപ്പാർട്ട്മെൻറുകളുടെ വാടകയിൽ 65 ശതമാനവും വില്ലകൾക്ക് 55 ശതമാനവും വർദ്ധനവുണ്ടായിട്ടുണ്ട്. ഇപ്പോൾ ആഡംബര വില്ലകൾക്കും അപ്പാർട്ട്മെൻറുകൾക്കും ഇവിടെ വൻ വാടകയാണ് ഈടാക്കുന്നത്. 12000 അപ്പാർട്ട്മെൻറുകളും 2000 ത്തോളം വില്ലകളുടേയും പണിയാണ് ഈ വർഷം അവസാനത്തോടെ പൂർത്തിയാകുന്നത്. വാടക കുറയുന്നതോടെ ജീവിത ചെലവിനും ഗണ്യമായ മാറ്റമുണ്ടാകുമെന്നാണ് ജനങ്ങളുടെ ഇപ്പോഴത്തെ പ്രതീക്ഷ.
Leave a Reply