Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബി. അമല്‍ നീരദന്റെ ആദ്യ സംവിധാന സംരഭമായിരുന്നു ചിത്രം. ചിത്രം പുറത്തിറങ്ങി 10 വര്‍ഷം തികയുന്ന സമയത്ത് ദുല്‍ഖര്‍ സല്‍മാനും ചിലത് പറയാനുണ്ട്.
മ്മൂട്ടിയുടെ കരിയറിലെ ഏറ്റവും സ്‌റ്റൈലിഷ് ചിത്രങ്ങളിലൊന്നായിരുന്നു ബിഗ് ബി. ഉപ്പ ചെയ്തിട്ടുള്ളതില്‍ ഞാനേറ്റവുമിഷ്ടപ്പെടുന്ന അഞ്ചു വേഷങ്ങളിലൊന്നാണു മലയാളത്തിലെ കള്‍ട് ക്ലാസിക് സിനിമകളുടെ നിരയില്‍പ്പെടുന്ന ബിഗ് ബിയെന്ന് ദുല്‍ഖര്‍ പറയുന്നു.
മലയാള സിനിമയ്ക്ക് ഏറെ പ്രതിഭകളെ ഈ ചിത്രം സമ്മാനിച്ചു. സംവിധായകനെന്ന നിലയിലും ക്യാമറാമാന്‍ എന്ന നിലയിലും മുന്‍നിരയിലുള്ള അമലേട്ടന്‍ ആണ് ഇവരില്‍ ഏറ്റവും ശ്രദ്ധേയനെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
ഈ അനശ്വര നിമിഷത്തില്‍ അമലേട്ടന്റെ ഏറ്റവും പുതിയ ചിത്രമായ കോമ്രേഡ്‌സ് ഓഫ് അമേരിക്ക (സിഐഎ)യുടെ ഭാഗമാകാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമായി ഞാന്‍ കരുതുന്നു. അമലേട്ടനോടു തീര്‍ത്താല്‍ തീരാത്ത സ്‌നേഹം മാത്രം. ഒരു തീരാ വിസ്മയമാണ് ജീവിതം. ഒരു ആരാധകന്‍ എന്ന നിലയില്‍ നിന്ന് അദ്ദേഹത്തിന്റെ ചിത്രത്തില്‍ നായകനാകുക എന്നതു പോലെ ജീവിതം പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്തുന്നു, ദുല്‍ഖര്‍ പറയുന്നു.
Leave a Reply